Photo: twitter.com|Media_SAI
ടോക്യോ: ടോക്യോ പാരാലിമ്പിക്സില്‍ ഇന്ത്യയ്ക്ക് ഒരു വെള്ളിമെഡല്‍ കൂടി. പുരുഷന്മാരുടെ ബാഡ്മിന്റണ്‍ എസ്.എല്‍ 4 വിഭാഗത്തില്‍ ഇന്ത്യയുടെ സുഹാസ് യതിരാജ് വെള്ളി മെഡല്‍ നേടി.
ഫൈനലില്‍ ഫ്രാന്‍സിന്റെ ലൂക്കാസ് മസൂറിനോട് തോല്‍വി വഴങ്ങിയാണ് താരം വെള്ളി മെഡല്‍ നേടിയത്. മൂന്ന് സെറ്റ് നീണ്ട വാശിയേറിയ പോരാട്ടത്തിനൊടുവിലാണ് യതിരാജ് കീഴടങ്ങിയത്. സ്കോര്‍: 15-21, 21-17, 21-15.
ലോക ഒന്നാം നമ്പര്‍ താരമായ മസൂറിനെതിരേ മികച്ച പ്രകടനം പുറത്തെടുക്കാന്‍ യതിരാജിന് സാധിച്ചു. ആദ്യ ഗെയിം 21-15 എന്ന സ്കോറിന് താരം സ്വന്തമാക്കുകയും ചെയ്തു. എന്നാല്‍ ആ മികവ് പിന്നീടുള്ള സെറ്റുകളില്‍ തുടരാന്‍ താരത്തിന് കഴിഞ്ഞില്ല.
ടൂര്‍ണമെന്റിലെ സീഡില്ലാ താരമായ സുഹാസ് മികച്ച പ്രകടനം പുറത്തെടുത്താണ് ഫൈനലിലെത്തിയത്. ഐ.എ.എസ്. ഉദ്യോഗസ്ഥനായ സുഹാസ് നോയ്ഡയിലെ ജില്ലാ മജിസ്ട്രേറ്റാണ്.
ഇതോടെ ടോക്യോ പാരാലിമ്പിക്സില്‍ ഇന്ത്യയുടെ മെഡല്‍ നേട്ടം 18 ആയി ഉയര്‍ന്നു. നിലവില്‍ ഇന്ത്യ പോയന്റ് പട്ടികയില്‍ 26-ാം സ്ഥാനത്താണ്.
Content Highlights: Suhas Yathiraj gets silver in paralympics badminton
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..