സുധീർ കുമാർ ഗൗതം | Photo: AFP
പുണെ: ഇന്ത്യയില്‍ കേവിഡ് കേസുകളില്‍ വീണ്ടും വര്‍ധനവുണ്ടായത് കാരണം ഇന്ത്യ - ഇംഗ്ലണ്ട് ഏകദിന പരമ്പരയില്‍ സ്റ്റേഡിയത്തിലേക്ക് കാണികള്‍ക്ക് പ്രവേശനം നിഷേധിച്ചിരിക്കുകയാണ്.
ഈ നിയന്ത്രണം കാരണം ഏറ്റവും വിഷമിച്ചത് ഒരുപക്ഷേ ഇന്ത്യയുടെയും സച്ചിന് തെണ്ടുല്‍ക്കറുടെയും കടുത്ത ആരാധകനായ സുധീര്‍ കുമാര്‍ ഗൗതത്തെയായിരിക്കും.
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മത്സരങ്ങളില്‍ സ്റ്റേഡിയത്തിലെ സ്ഥിരം സാന്നിധ്യമായ സുധീര്‍ പക്ഷേ ഇന്ത്യ - ഇംഗ്ലണ്ട് ഒന്നാം ഏകദിനം തത്സമയം തന്നെ കണ്ടു, എങ്ങനെയെന്നോ?
പുണെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന് സ്റ്റേഡിയത്തിന് ഏതാണ്ട് അര കിലോമീറ്റര്‍ അകലെ മാറി ഒരു കുന്നുണ്ട്. മത്സരം കാണാനായി ഇന്ത്യന്‍ ടീമിന്റെ കടുത്ത ആരാധകനായ സുധീര്‍ ഇത്തവണ ആ കുന്നിന് മുകളില്‍ വലിഞ്ഞു കയറി.
ദേഹത്ത് മുഴുവന്‍ ഇന്ത്യന്‍ പതാക പെയ്ന്റ് ചെയ്ത് പുറത്ത് തെണ്ടുല്‍ക്കര്‍ എന്നെഴുതി തന്റെ പ്രസിദ്ധമായ ഇന്ത്യയുടെ വലിയ പതാകയുമേന്തി ആ കുന്നിന് മുകളില്‍ നിന്ന് സുധീര്‍ ഇന്ത്യയുടെ വിജയം കണ്ടു. സ്റ്റേഡിയത്തില്‍ നിന്ന് നോക്കുമ്പോള്‍ കുന്നിന് മുകളില്‍ സുധീറിന്റെ പക്കലുള്ള വലിയ ഇന്ത്യന്‍ പതാക പാറിക്കളിക്കുന്നത് കാണാമായിരുന്നു.
ഇതിനു മുമ്പ് സച്ചിന് കളിച്ച റോഡ് സേഫ്റ്റി വേള്‍ഡ് സീരീസ് കാണാനായി സുധീര്‍ റായ്പുരിലായിരുന്നു.
Content Highlights: Sudhir Gautam watches India vs England 1st ODI in Pune from the hills
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..