2022 ഐ.പി.എല്‍ ഒത്തുകളിയുടെ ഭാഗമോ? ഗുരുതര ആരോപണവുമായി സുബ്രഹ്മണ്യന്‍ സ്വാമി


ട്വിറ്ററിലൂടെയാണ് സ്വാമി ഐ.പി.എല്ലിനെതിരേ ആഞ്ഞടിച്ചത്. 

Photo: PTI

ചെന്നൈ: 2022 ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ മത്സരഫലങ്ങളെല്ലാം ഒത്തുകളിയുടെ ഭാഗമാണെന്ന ആരോപണവുമായി മുതിര്‍ന്ന ബി.ജെ.പി. നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. ട്വിറ്ററിലൂടെയാണ് സ്വാമി ഐ.പി.എല്ലിനെതിരേ ആഞ്ഞടിച്ചത്.

' ടാറ്റ ഐ.പി.എല്ലിലെ മത്സരഫലങ്ങളെല്ലാം വ്യാജമാണെന്ന സംശയം ഇന്റലിജന്‍സ് ഏജന്‍സികള്‍ക്കുണ്ട്. ഇതില്‍ വ്യക്തത വരുത്തണം. അതിനായി അന്വേഷണം ആരംഭിക്കണം. പക്ഷേ പൊതുതാത്പര്യ ഹര്‍ജി സമര്‍പ്പിക്കേണ്ടിവരും. കാരണം ബി.സി.സി.ഐ.യുടെ തലപ്പത്തിരിക്കുന്നത് അമിത് ഷായുടെ മകന്‍ ജയ് ഷാ ആണ്. അതുകൊണ്ടുതന്നെ സര്‍ക്കാര്‍ അന്വേഷണം നടത്തുമോ എന്ന കാര്യം സംശയമാണ്'- സുബ്രഹ്മണ്യന്‍ സ്വാമി തുറന്നടിച്ചു.

സ്വാമിയുടെ ട്വീറ്റിനെ അനുകൂലിച്ചുകൊണ്ട് നിരവധി ക്രിക്കറ്റ് ആരാധകരാണ് രംഗത്തെത്തിയിരിക്കുന്നത്. ഏവരും ഐ.പി.എല്‍. ഫൈനലിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. രാജസ്ഥാന്‍ റോയല്‍സിനെ കീഴടക്കി ഗുജറാത്ത് ടൈറ്റന്‍സാണ് ഇത്തവണ കിരീടം നേടിയത്.

ഫൈനലില്‍ ടോസ് നേടിയിട്ടും രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണ്‍ ബാറ്റിങ് തിരഞ്ഞെടുത്തത് തൊട്ട് ആരാധകര്‍ സംശയം പ്രകടിപ്പിച്ചിരുന്നു. മികച്ച ചേസിങ് റെക്കോഡുള്ള ഗുജറാത്തിനെതിരേ അവരുടെ ഗ്രൗണ്ടില്‍ ബാറ്റിങ് തിരഞ്ഞെടുത്ത രാജസ്ഥാന്റെ തീരുമാനം ഒത്തുകളിയുടെ ഭാഗമാണെന്ന് അന്നുതന്നെ ചിലര്‍ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു.

ഗുജറാത്തിന്റെ കിരീടധാരണത്തിനുശേഷം വേദിയിലുണ്ടായിരുന്ന ബി.സി.സി.ഐ. സെക്രട്ടറി ജയ് ഷായുടെ ആഹ്ളാദ പ്രകടനത്തിലും പല ആരാധകരും ഒത്തുകളി ആരോപണവുമായി രംഗത്തുവന്നു. ഇതിനുപിന്നാലെയാണ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ ട്വീറ്റ്. ഏതായാലും ഈ ട്വീറ്റിലൂടെ 2022 ഐ.പി.എല്‍. വലിയ വിവാദങ്ങളിലേക്ക് വീഴുമെന്ന കാര്യമുറപ്പായി.

Content Highlights: ipl 2022, Subramanian Swamy, ipl scam, jay shah, bcci, match fixing in ipl

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
satheesan

രാഹുലിന്റെ ഓഫീസിലെ ഗാന്ധി ചിത്രത്തെക്കുറിച്ച്‌ ചോദ്യം; മര്യാദക്കിരുന്നോണം, ഇറക്കിവിടുമെന്ന് സതീശന്‍

Jun 25, 2022


pinarayi karnival

1 min

മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിലേക്ക് പുതിയ കാര്‍ വാങ്ങുന്നു; കിയ കാര്‍ണിവല്‍, വില 33.31 ലക്ഷം

Jun 25, 2022


Gautam adani

1 min

60,000 കോടി രൂപ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക്; ഗൗതം അദാനിയുടെ അറുപതാം പിറന്നാള്‍ സമ്മാനം

Jun 24, 2022

Most Commented