
Photo by Ryan Pierse|Getty Images
അഡ്ലെയ്ഡ്: ഓസ്ട്രേലിയയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ ഫീല്‍ഡര്‍മാര്‍ നിരാശപ്പെടുത്തിയ രണ്ടാം ദിനത്തില്‍ തകര്‍പ്പന്‍ ക്യാച്ചുമായി ക്യാപ്റ്റന്‍ വിരാട് കോലി.
ഓസ്ട്രേലിയക്കായി അരങ്ങേറ്റ മത്സരം കളിക്കുന്ന കാമറൂണ്‍ ഗ്രീനിന്റെ ക്യാച്ചാണ് കോലി പറന്നുപിടിച്ചത്. ആര്. അശ്വിന്റെ ഓവറില്‍ ഷോര്‍ട്ട് മിഡ് വിക്കറ്റിലായിരുന്നു കോലിയുടെ ക്യാച്ച്.
നേരത്തെ പര്യടനത്തിലെ നിശ്വിത ഓവര്‍ മത്സരങ്ങളിലും ഇന്ത്യന്‍ താരങ്ങളുടെ മോശ ഫീല്‍ഡിങ് ചര്‍ച്ചയായിരുന്നു. എളുപ്പമെന്ന് കരുതുന്ന ക്യാച്ചുകള്‍ പോലും ഇന്ത്യന്‍ ഫീല്‍ഡര്‍മാര്‍ നിലത്തിടുന്നത് സ്ഥിരം കാഴ്ചയായിരുന്നു.
ഇപ്പോഴിതാ ടെസ്റ്റിലേക്ക് വന്നപ്പോഴും ആ പ്രവണത മാറ്റമില്ലാതെ തുടരുകയാണ്. ഓസ്ട്രേലിയന്‍ താരം മാര്‍നസ് ലബുഷെയ്നെ മൂന്നിലേറെ തവണയാണ് രണ്ടാം ദിനം ഇന്ത്യന്‍ ഫീല്‍ഡര്‍മാര്‍ കൈവിട്ടത്. വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹ, ജസ്പ്രീത് ബുമ്ര, പൃഥ്വി ഷാ എന്നിവരാണ് ലബുഷെയ്നിന്റെ ക്യാച്ച് നഷ്ടപ്പെടുത്തിയത്.
Content Highlights: stunning catch by Virat Kohli in day night Test
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..