സ്റ്റീവ് സ്മിത്ത് ഇന്ത്യയ്ക്ക് വലിയ തലവേദന സൃഷ്ടിക്കുമെന്ന് ഗ്ലെന്‍ മാക്‌സ്വെല്‍


ഓപ്പണറുടെ റോളില്‍ പരിക്കുമൂലം രോഹിത് ശര്‍മ കളിക്കാത്തത് ഓസ്‌ട്രേലിയയ്ക്ക് ഗുണം ചെയ്യുമെന്നും മാക്‌സ്വെല്‍ വ്യക്തമാക്കി.

​ഗ്ലെൻ മാക്സ്വെൽ | Photo: https:||twitter.com|Gmaxi_32

സിഡ്‌നി: ഓസ്‌ട്രേലിയന്‍ നായകന്‍ സ്റ്റീവ് സ്മിത്തിന്റെ ഫോം ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് തലവേദന സൃഷ്ടിക്കുമെന്ന് ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്വെല്‍. ഇന്ത്യ-ഓസ്‌ട്രേലിയ പരമ്പര ആരംഭിക്കുന്നതിന് മുന്‍പാണ് ഓസിസ് ഓള്‍റൗണ്ടര്‍ നായകനെ പ്രകീര്‍ത്തിച്ച് രംഗത്തെത്തിയത്.

ഓസ്‌ട്രേലിയ അവസാനമായി ഏകദിനത്തില്‍ കളിച്ചത് ഇംഗ്ലണ്ടിനെതിരെയായിരുന്നു. അന്ന് പരിക്കുമൂലം സ്മിത്ത് കളിച്ചിരുന്നില്ല. പരിക്കില്‍ നിന്നും മോചിതനായ താരം ഇന്ത്യയെക്കെതിരെയുള്ള പരമ്പരയിലെ എല്ലാ മത്സരങ്ങളിലും കളിക്കും.

ഓപ്പണറുടെ റോളില്‍ പരിക്കുമൂലം രോഹിത് ശര്‍മ കളിക്കാത്തത് ഓസ്‌ട്രേലിയയ്ക്ക് ഗുണം ചെയ്യുമെന്നും മാക്‌സ്വെല്‍ വ്യക്തമാക്കി. രോഹിതിന് പകരം മായങ്ക് അഗര്‍വാളോ രാഹുലോ ആയിരിക്കും ധവാനൊപ്പം ഇന്നിങ്‌സ് തുടങ്ങുക.

നവംബര്‍ 27 തുടങ്ങുന്ന മത്സരങ്ങള്‍ ജനുവരി 19 ന് അവസാനിക്കും.

Content Highlights: Steve Smith's return big headache for India says Glenn Maxwell

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Sabu m Jacob

4 min

കെ.എസ്.ആര്‍.ടി.സി-യെ ഇനി കോഴിക്കൂട് ഉണ്ടാക്കാനും ഉപയോഗിക്കും;  ഇത് ലോകം മാതൃകയാക്കണം-സാബു എം ജേക്കബ്

May 20, 2022


modi

1 min

ചൈനയെ നേരിടാന്‍ ബ്രഹ്മപുത്രയ്ക്ക്‌ അടിയിലൂടെ തുരങ്കം; റോഡ്, റെയില്‍ പാത: രാജ്യത്ത് ഇതാദ്യം

May 19, 2022


hyderabad encounter

1 min

ഹൈദരാബാദ് കൂട്ടബലാത്സംഗ കേസിലെ പ്രതികള്‍ കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലില്‍- സുപ്രീം കോടതി സമിതി

May 20, 2022

More from this section




Most Commented