
കൊഴിഞ്ഞാമ്പാറ: ബന്ധുവീട്ടിലെത്തി തേങ്ങയിടുന്നതിനിടെ തോട്ടി വൈദ്യുതലൈനില്‍ തട്ടി കബഡിതാരം ഷോക്കേറ്റ് മരിച്ചു. കൊഴിഞ്ഞാമ്പാറ എരുത്തേമ്പതി പഞ്ചായത്തംഗവും കോണ്‍ഗ്രസ് നേതാവുമായ ലാസറിന്റെയും ജപമാല മേരിയുടെയും മകന് ഫിലിപ്പ് ആല്‍വില്‍ പ്രിന്‍സ് (27) ആണ് മരിച്ചത്.
സംസ്ഥാന സീനിയര്‍ കബഡിടീമിലെ അംഗവും കോയമ്പത്തൂര്‍ രാമകൃഷ്ണകോളജില് ഫിസിക്കല്‍ എജ്യുക്കേഷന്വിഭാഗം അവസാനവര്‍ഷ വിദ്യാര്‍ഥിയുമാണ്.
തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ വാളയാര്‍ അട്ടപ്പള്ളത്ത് ബന്ധുവായ റീത്ത തന്‍സിലാസിന്റെ വീട്ടിലെ പറമ്പിലായിരുന്നു അപകടം. മുളകൊണ്ട് നിര്‍മിച്ച തോട്ടികൊണ്ട് തേങ്ങ പറിക്കുന്നതിനിടെ, കഞ്ചിക്കോട് സബ്സ്റ്റേഷനില്‍നിന്നും മലബാര്‍ സിമന്റ്സ് കമ്പനിയിലേക്ക് പോകുന്ന 64 കെ.വി. ലൈനില്‍ തട്ടുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.
ഷോക്കേറ്റ് തെറിച്ചുവീണ ഫിലിപ്പിനെ കഞ്ചിക്കോട് അഗ്നിരക്ഷാസേന ഉടന്‍ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍. സംസ്കാരം ചൊവ്വാഴ്ച ഉച്ചയ്ക്ക് 12-ന് എരുത്തേമ്പതി സെന്റ് പീറ്റേഴ്സ് ചര്‍ച്ച് സെമിത്തേരിയില്‍. ഫിലിപ്പന്റെ സഹോദരി: നിത്യാ ലെന്‍സി.
Content Highlights: State kabaddi player dies after being shocked by power lines
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..