'ഒരിക്കലും കെടാത്ത ആ ബള്‍ബും ബലാത്സംഗക്കേസ് പ്രതിയുമായിരുന്നു തിഹാറില്‍ എന്റെ പേടിസ്വപ്നം'


ജയിലിലെ ആ ബള്‍ബിനെക്കുറിച്ച് ഞാന്‍ ഒരു പാട്ടെഴുതിയിട്ടുണ്ട്. റോഷ്ണി എന്നാണ് പേര്.

രൊറ്റ ക്യാച്ചിലൂടെ ഇന്ത്യയ്‌ക്കൊരു ലോകകപ്പ് സമ്മാനിച്ച താരമാണ് ശ്രീശാന്ത്. എന്നാല്‍, ഒരൊറ്റ വിവാദം കൊണ്ട് അന്താരാഷ്ട്ര ക്രിക്കറ്റ് കരിയര്‍ അതിദാരുണമായി അവസാനിപ്പിക്കേണ്ടിവന്നയാളുമാണ് മലയാളത്തിന്റെ സ്വന്തം ശ്രീ. പാതിവഴിയില്‍ ഇവുപോലെ കരിയറില്‍ റിട്ടയേഡ് ഹാർട്ടായ താരങ്ങള്‍ ഏറെയുണ്ട് ഇന്ത്യയില്‍. എന്നാല്‍, ശ്രീശാന്തിനെ പോലെ ജയില്‍വാസം അനുഷ്ഠിക്കേണ്ടിവന്നവര്‍ വേറെയുണ്ടാവില്ല. ജയിലില്‍ പീഡനമേല്‍ക്കേണ്ടിവന്നവര്‍ വേറയുണ്ടാവില്ല. ബി.സി.സി.യുടെ ആജീവനാന്ത വിലക്ക് സുപ്രീം കോടതി ഓംബുഡ്‌സ്മാന്‍ ഏഴു വര്‍ഷമായി കുറച്ചതിനുശേഷം ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ ശ്രീശാന്ത് ഊന്നിപ്പറയുന്നതും തിഹാറിലെ ആ ദുരിതജീവിതത്തെക്കുറിച്ചു തന്നെയാണ്.

കൊലപാത, ബലാത്സംഗക്കേസുകളിലെ പ്രതിയായ ഒരാള്‍ക്കൊപ്പമായിരുന്നു എനിക്ക് തിഹാറില്‍ കഴിയേണ്ടിവന്നത്. അയാള്‍ എന്നും എന്നെ പീഡിപ്പിക്കും. അധിക്ഷേപിച്ചേ എന്തും പറയൂ. എനിക്കയാളെ ഭയമായിരുന്നു. എന്തെങ്കിലും ചെയ്‌തേ പറ്റൂ എന്നതായിരുന്നു അവസ്ഥ. അങ്ങനെ കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഞാന്‍ അയാളോട് സംസാരിച്ചുതുടങ്ങി. നീ ആകെ പേടിച്ചിരിക്കുകയാണല്ലോ. എന്റെയൊപ്പം കൂടിക്കോ. നിന്നെ ഒരുപാട് ആളുകള്‍ ലക്ഷ്യമിടുന്നുണ്ട് എന്നായിരുന്നു ഒടുവില്‍ അയാളുടെ മറുപടി.

അയാളല്ല, ജയില്‍ മുറിയിലെ ഒരു 500 വാട്ടിന്റെ ബള്‍ബായിരുന്നു എന്റെ പ്രധാന പ്രശ്‌നം. അത് ഒരിക്കലും ഓഫ് ചെയ്യില്ല. രാത്രി സദാസമയം കത്തിക്കൊണ്ടിരിക്കും. ഈ ലൈറ്റ് കാരണം എനിക്ക് ഒരിക്കലും ഉറങ്ങാന്‍ കഴിഞ്ഞിരുന്നില്ല. രണ്ട് മണിക്കെല്ലാം കിടന്നാല്‍ രണ്ടരയാകുമ്പോള്‍ ജയിലര്‍മാര്‍ വന്ന് ഉണര്‍ത്തും. കുത്തുന്ന ഈ വെളിച്ചത്തിന്റെ ആഘാതത്തില്‍ നിന്ന് ജയില്‍വാസം കഴിഞ്ഞിട്ടും എനിക്ക് മോചിതനാകാന്‍ കഴിഞ്ഞില്ല. ആറര മാസത്തോളം വിഷാദത്തിന്റെ പിടിയിലായി. അകാരണമായി കരയും. ആറേഴ് ആഴ്ച ചുഴലിദീനം വന്നു. ഒരുപാട് ചികിത്സ വേണ്ടിവന്നു തിരിച്ചുവരാന്‍. എന്റെ സഹോദരീഭര്‍ത്താവായ മധു ബാലകൃഷ്ണന്റെ നിര്‍ദേശാനുസരണം സംഗീതത്തെയാണ് ഞാന്‍ കൂട്ടുപിടിച്ചത്. സംഗീതമാണ് മനസ്സിന്റെ തടവറയില്‍ നിന്ന് എന്നെ മോചിപ്പിച്ചത്.

ആത്മഹത്യാ പ്രവണത ഉണ്ടായിരുന്നു അക്കാലത്ത്. നാലോ അഞ്ചോ തവണ ഞാന്‍ മരണമുഖത്തെത്തിയശേഷം ഞാന്‍ സ്വയം പിന്‍വാങ്ങുകയായിരുന്നു. ദൈവമോ അല്ലെങ്കില്‍ ദൈവത്തേക്കാള്‍ വലിയൊരു ശക്തിയോ ആയിരിക്കും എന്നെ പിടിച്ചുവലിച്ചത്.

ജയിലിലെ ആ ബള്‍ബിനെക്കുറിച്ച് ഞാന്‍ ഒരു പാട്ടെഴുതിയിട്ടുണ്ട്. റോഷ്ണി എന്നാണ് പേര്. ശിവനാണ് പ്രതിപാദ്യവിഷയം. ഞാനൊരു ശിവഭക്തനാണ്. എഴുതിത്തുടങ്ങിയപ്പോള്‍ വരികള്‍ ഒഴുകിവരികയായിരുന്നു. ഞാന്‍ തന്നെ അതിന് ഈണമിട്ടു. വൈകാതെ സഹോദരിയുടെ ഭര്‍ത്താവ് മധു ബാലകൃഷ്ണന്‍ അത് ആലപിക്കും-അഭിമുഖത്തില്‍ ശ്രീശാന്ത് പറഞ്ഞു.

Story Coutesy: IndianExpress.com

Content Highlights: SSreesanth Opensup About His Life in Tihar Jail IPL Match Fixing

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
D Imman

1 min

കുറച്ചുവർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം; പുനർവിവാഹത്തേക്കുറിച്ച് ഡി.ഇമ്മൻ

May 18, 2022


arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022


modi

1 min

ചൈനയെ നേരിടാന്‍ ബ്രഹ്മപുത്രയ്ക്ക്‌ അടിയിലൂടെ തുരങ്കം; റോഡ്, റെയില്‍ പാത: രാജ്യത്ത് ഇതാദ്യം

May 19, 2022

More from this section




Most Commented