
Srinivasa Gowda Photo Courtesy: ANI, Twitter
ബെംഗളൂരു: കാളയോട്ട മത്സരത്തില്‍ ഉസൈന്‍ ബോള്‍ട്ടിനേക്കാള്‍ കൂടുതല്‍ വേഗത്തില്‍ 100 മീറ്റര്‍ ഓടിയെത്തിയെന്ന് സംഘാടകര്‍ അവകാശപ്പെടുന്ന ശ്രീനിവാസ ഗൗഡ ഇപ്പോള്‍ താരപരിവേഷത്തിന്റെ അമ്പരപ്പിലാണ്. ഒരു ദിവസംകൊണ്ട് രാജ്യം മുഴുവന്‍ തന്നെക്കുറിച്ച് ചര്‍ച്ച ചെയ്യുമെന്ന് ശ്രീനിവാസ സ്വപ്‌നംപോലും കണ്ടിരുന്നില്ല. ഇതിന് പിന്നാലെ പ്രതികരണവുമായി ശ്രീനിവാസ ഗൗഡ രംഗത്തെത്തി.
ആളുകള്‍ തന്നെ ബോള്‍ട്ടുമായാണ് താരതമ്യം ചെയ്യുന്നതെന്നും എന്നാല്‍ ബോള്‍ട്ട് ലോകചാമ്പ്യനാണെന്നും താന്‍ ചെളിയില്‍ ഓടുന്നവനാണെന്നും ശ്രീനിവാസ പറയുന്നു. ബോള്‍ട്ടിന് ചെളിയിലെന്നപോലെ തനിക്ക് ട്രാക്കില്‍ ഓടുന്നത് ബുദ്ധിമുട്ടാകുമെന്നും ഇരുപത്തിയെട്ടുകാരന്‍ വ്യക്തമാക്കുന്നു. എ.എന്‍.ഐയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ശ്രീനിവാസയുടെ പ്രതികരണം.
ദക്ഷിണ കന്നഡയിലെ ഉഡുപ്പിയില്‍ നടന്ന കാളപ്പൂട്ട് മത്സരത്തിനിടെയായിരുന്നു മൂഡബദ്രിയില്‍ നിന്നുള്ള ശ്രീനിവാസ ഗൗഡയുടെ റെക്കോഡ് പ്രകടനം. കാളകളുമായി 142.5 മീറ്റര്‍ ഓടാന്‍ ശ്രീനിവാസ ഗൗഡ എടുത്ത സമയം 13.62 സെക്കന്റാണ്. അതില്‍ 100 മീറ്റര്‍ പിന്നിട്ടത് വെറും 9.55 സെക്കന്റിലാണെന്നും സംഘാടകര്‍ അവകാശപ്പെടുന്നു. ഇതിന് പിന്നാലെ ശ്രീനിവാസ ട്വിറ്ററില്‍ താരമാകുകയായിരുന്നു.
Content Highlights: Srinivasa Gowda Comment Kambala jockey Usain Bolt
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..