ലൈംഗികാതിക്രമ കേസ്: ശ്രീലങ്കന്‍ താരം ധനുഷ്‌ക ഗുണതിലകെ ഓസ്‌ട്രേലിയയില്‍ അറസ്റ്റില്‍


സമ്മതമില്ലാതെ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതടക്കം താരത്തിനെതിരെ നാലോളം കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്

ധനുഷ്‌ക ഗുണതിലക | Photo: AFP

സിഡ്നി: ട്വന്റി-20 ലോകകപ്പിനായി ഓസ്ട്രേലിയയിലെത്തിയ ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം അംഗം ധനുഷ്‌ക ഗുണതിലകെ അറസ്റ്റില്‍. ലൈംഗികാതിക്രമ കേസില്‍ സിഡ്നി പോലീസാണ് താരത്തെ അറസ്റ്റ് ചെയ്തത്. ഒരു യുവതി നല്‍കിയ പരാതിയില്‍ കഴിഞ്ഞ ദിവസം സിഡ്നിയില്‍ നടന്ന ശ്രീലങ്ക-ഇംഗ്ലണ്ട് മത്സരത്തിന് തൊട്ടുപിന്നാലെയായിരുന്നു അറസ്റ്റ്. ധനുഷ്‌ക ഗുണതിലകെ ഇല്ലാതെ ശ്രീലങ്കന്‍ ടീം ഓസ്ട്രേലിയയില്‍ നിന്ന് മടങ്ങുമെന്ന് അധികൃതര്‍ അറിയിച്ചു.

ഡേറ്റിങ് ആപ്പ് വഴി പരിചയപ്പെട്ട 29-കാരിയാണ് പരാതിക്കാരി. സിഡ്‌നിയിലെ റോസ്‌ബേയില്‍ ഒരു വീട്ടില്‍ വെച്ച് തന്നെ പീഡിപ്പിച്ചെന്നാണ് പരാതി. നവംബര്‍ രണ്ടിനാണ് പരാതിക്ക് കാരണമായ സംഭവം നടക്കുന്നത്. സിഡ്‌നിയില്‍ ടീം താമസിച്ച ഹോട്ടലില്‍വെച്ചാണ് ഗുണതിലകെയെ കസ്റ്റഡിയില്‍ എടുത്തത്.



സമ്മതമില്ലാതെ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതടക്കം താരത്തിനെതിരെ നാലോളം കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. സംഭവസ്ഥലത്തെത്തി അന്വേഷണം നടത്തിയ പോലീസ് കേസില്‍ മറ്റൊരാളെ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ ദിവസം ഇംഗ്ലണ്ടിനോടും പരാജയപ്പെട്ട ശ്രീലങ്ക ലോകകപ്പില്‍ നിന്ന് നേരത്തെ പുറത്തായിരുന്നു. ഇതിന് പിന്നാലെയാണ് ടീം അംഗം ലൈംഗികാതിക്രമക്കേസില്‍ അറസ്റ്റിലാവുന്നത്.

പിന്‍തുടയിലെ ഞരമ്പിലെ പരിക്കുകാരണം പ്രാഥമിക റൗണ്ടിനുള്ള ടീമില്‍ നിന്ന് ഗുണതിലകെയെ ഒഴിവാക്കിയിരുന്നു. ഇദ്ദേഹത്തിന് പകരം മറ്റൊരു താരത്തെ ഉള്‍പ്പെടുത്തിയെങ്കിലും ഓസ്‌ട്രേലിയയില്‍ ടീമിനൊപ്പം തുടരുകയായിരുന്നു. 2015-ല്‍ ദേശീയ ടീമിലെത്തിയ താരം എട്ടു ടെസ്റ്റുകളും 47 ഏകദിനങ്ങളും 46 ടി-20കളും കളിച്ചിട്ടുണ്ട്.

Content Highlights: srilankan batter danushka gunathilaka arrested for sexual assualt case


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


vote

5 min

അടുത്തവര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പ്; ഇത്തവണ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പോ?

Nov 25, 2022


ramesh chennithala

1 min

ഒരു നേതാവിനെയും ആരും ഭയക്കേണ്ട; എല്ലാ വാദ്യങ്ങളും ചെണ്ടയ്ക്കുതാഴെ; തരൂര്‍ വിഷയത്തില്‍ ചെന്നിത്തല

Nov 24, 2022

Most Commented