കൊളംബോ: ശ്രീലങ്കന്‍ ക്രിക്കറ്റിന് നാണക്കേടുണ്ടാക്കി യുവതാരങ്ങള്‍. അണ്ടര്‍-19 ഏഷ്യാ കപ്പിനിടെ മൂന്ന് താരങ്ങള്‍ മദ്യപിച്ച് അവശരായി ഛര്‍ദ്ദിച്ച് പ്രശനമുണ്ടാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യക്കെതിരായ സെമിഫൈനല്‍ മഴ മൂലം ഉപേക്ഷിച്ചതിനെ തുടര്‍ന്ന് താരങ്ങള്‍ നേരത്തെ ഹോട്ടലിലേക്ക് മടങ്ങിയിരുന്നു. പിന്നീടാണ് ഇത് സംഭവിച്ചത്.
താരങ്ങള്‍ ഛര്‍ദ്ദിച്ചതിനെ തുടര്‍ന്ന് ടീം ഡോക്ടറെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. രക്തപരിശോധനയില്‍ താരങ്ങള്‍ മദ്യപിച്ചിരുന്നതായി കണ്ടെത്തി. സംഭവത്തെ കുറിച്ച് ശ്രീലങ്കയുടെ ക്രിക്കറ്റ് ബോര്‍ഡ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. മൂന്ന് താരങ്ങളാണ് പ്രശ്‌നമുണ്ടാക്കിയത്. എന്നാല്‍ അവരുടെ പേരുകള്‍ ക്രിക്കറ്റ് ബോര്‍ഡ് പുറത്തുവിട്ടിട്ടില്ല. രണ്ടു ബാറ്റ്‌സ്മാൻമാരും ഒരു സ്പിന്‍ ബൗളറുമെന്നാണ് സൂചന. താരങ്ങള്‍ക്കെതിരേ നടപടിയുണ്ടാകാന്‍ സാധ്യത കൂടുതലാണ്.
നേരത്തെ പാകിസ്താനെതിരായ പരമ്പരയില്‍ നിന്ന് സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി സീനിയര്‍ താരങ്ങള്‍ വിട്ടുനിന്നിരുന്നു. തുടര്‍ന്ന് രണ്ടാംനിര ടീമിനെയാണ് ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് പാകിസ്താനിലേക്ക് അയക്കുന്നത്. ലസിത് മലിംഗ, കരുണരത്‌നെ, എയ്ഞ്ചലോ മാത്യൂസ്, കുശാല്‍ പെരേര തുടങ്ങിയ താരങ്ങളാണ് പാകിസ്താനിലേക്കില്ലെന്ന് വ്യക്തമാക്കിയത്.
Content Highlights: Sri Lankan players under the scanner after found drunk during the Asia Cup