കൊളംബോ: ശ്രീലങ്കയുടെ മാന്ത്രിക സ്പിന്‍ ബൗളര്‍ മുത്തയ്യ മുരളീധരനെ ക്രിക്കറ്റ് ആരാധകര്‍ക്കൊന്നും മറക്കാനാകില്ല. ഏറെ നാളത്തെ ഇടവേളക്ക് ശേഷം മുരളീധരന്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. ശ്രീലങ്കയിലെ ഉത്തര പ്രവിശ്യയിലെ തമിഴ് ആധിപത്യമുള്ള മേഖലയില്‍ മുരീളിധരനെ ഗവര്‍ണര്‍ ആയി നിമയിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

എന്നാല്‍ ഇത് തമിഴ് ജനത അംഗീകരിക്കില്ലെന്നും മുരളീധരനോടുള്ള ദേഷ്യം അവര്‍ പരസ്യമായി പ്രകടിപ്പിച്ചുമെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. അതേസമയം, മുരളിയുടെ ഗവര്‍ണര്‍ നിയമനം സംബന്ധിച്ച് ഇതുവരെയും ഔദ്യോഗിക സ്ഥിരീകരണം ഒന്നും വന്നിട്ടില്ല. ശ്രീലങ്കന്‍ ക്രിക്കറ്റിലെ തമിഴ് വംശജനായ മുരളീധരന്‍ വിവാഹം ചെയ്തിരിക്കുന്നതും തമിഴ് പെണ്‍കുട്ടിയെയാണ്. 

അടുത്തിടെ ശ്രീലങ്കയില്‍ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയിച്ച ഗോതാബയ രാജപക്‌സയെ പിന്തുണച്ച് മുരളീധരന്‍ രംഗത്തെത്തിയിരുന്നു. 2005-2015 വരെ പ്രതിരോധ സെക്രട്ടറി ആയിരുന്ന ഗോതാബയ തമിഴര്‍ക്കെതിരേ എടുത്ത നിലപാടുകള്‍ക്ക് മുരളീധരന്‍ പിന്തണുണ അറിയിച്ചിരുന്നു. ആ അഞ്ചു വര്‍ഷം തമിഴര്‍ക്കെതിരെ ഉണ്ടായ നിമയപരമല്ലാത്ത യുദ്ധ കുറ്റകൃത്യങ്ങള്‍ക്കാണ് മുരളീധരന്‍ പിന്തുണച്ചത്. ഇതോടെ തമിഴ് ജനത മുരളീധരനെതിരെ തിരിയുകയാരുന്നു. 

800 ടെസ്റ്റ് വിക്കറ്റുകള്‍ നേടിയ സ്പിന്‍ മാന്ത്രികന്‍ മുരളീധരന്‍ 1996ല്‍ ശ്രീലങ്ക ലോകകപ്പ് നേടിയ ലങ്കന്‍ ടീമിലെ അംഗവുമാണ്. 1972 ഏപ്രില്‍ 17ന് ശ്രീലങ്കയിലെ കാന്‍ഡിയിലാണ് മുരളീധരന്‍ ജനിച്ചത്.

Content Highlights: Sri Lankan cricket legend Muttiah Muralitharan New Role as Governor