പന്തുതട്ടി പറന്നുനടന്ന് ശ്രീനാഥ് ഇനി സന്തോഷ് ട്രോഫി ക്യാമ്പില്‍ 


എം. ശ്രീനാഥ്

കല്പറ്റ: പരിമിതമായ സാഹചര്യങ്ങള്‍ വകവെക്കാതെ പന്തുതട്ടി പറന്നുയരുകയാണ് മണിയങ്കോട് മാനിവയല്‍ പണിയ കോളനിയിലെ എം. ശ്രീനാഥ്. പാടത്തും മൈതാനങ്ങളിലും ഫുട്‌ബോള്‍ കളിച്ചുവളര്‍ന്ന ശ്രീനാഥ് ഇനി സന്തോഷ് ട്രോഫി ക്യാമ്പിലേക്ക്. തിങ്കളാഴ്ചയാണ് ശ്രീനാഥിന് ക്യാമ്പിലേക്ക് സെലക്ഷന്‍ കിട്ടിയത്. ഇതുവരെയുള്ള പരിശ്രമങ്ങള്‍ക്കുള്ള അംഗീകാരമായി ഇതിനെ കാണുന്നുവെന്ന് ശ്രീനാഥ് പറഞ്ഞു.

ചെറുപ്രായം മുതലേ ഫുട്‌ബോളിന് പിറകെയാണ് ശ്രീനാഥ്. വീടിന് അടുത്തുതന്നെയുള്ള മുണ്ടേരി ഹൈസ്‌കൂള്‍ഗ്രൗണ്ടില്‍ കൂട്ടുകാരോടൊപ്പം ഫുട്‌ബോള്‍ കളിച്ചാണ് തുടക്കം. വയനാട് ജില്ലാ ടീം അംഗമായിരുന്ന മുണ്ടേരി സ്വദേശി റഫീക്കിന്റെ കീഴില്‍ പരിശിലീച്ചതോടെയാണ് ഫുട്‌ബോള്‍ കളി കാര്യമായെടുത്തതെന്ന് ശ്രീനാഥ് പറഞ്ഞു. തുടര്‍ന്നുള്ള കളികളിലെ മികവ് ശ്രീനാഥിനെ വയനാട് യുണൈറ്റഡ് എഫ്.സി. പിണങ്ങോട് ക്ലബ്ബില്‍ എത്തിച്ചു. അതുവഴി കേരള പ്രീമിയര്‍ ലീഗില്‍വരെ കളിക്കാനുള്ള അവസരം ശ്രീനാഥിനെ തേടിയെത്തി.



നിലവില്‍ യുണൈറ്റഡ് എഫ്.സി. പിണങ്ങോടിന്റെ സീനിയര്‍ ടീം അംഗമാണ്. മുടങ്ങാതെയുള്ള പരിശീലനമാണ് സന്തോഷ് ട്രോഫി ക്യാമ്പില്‍ എത്താന്‍ സഹായകമായതെന്ന് ശ്രീനാഥ് പറഞ്ഞു. യുണൈറ്റഡ് എഫ്.സി. പിണങ്ങോടിന്റെ പരിശീലകരായ സനൂഷ് രാജ്, ഡെയ്‌സണ്‍ ചെറിയാന്‍ എന്നിവരുടെ കീഴിലാണ് പരിശീലനം. കേരള ടീമില്‍ കളിക്കുകയെന്നതാണ് ലക്ഷ്യമെന്നും സന്തോഷ് ട്രോഫി ക്യാമ്പില്‍ സെലക്ഷന്‍ കിട്ടിയത് ഒരുതുടക്കമായികണ്ട് പരിശ്രമിക്കുമെന്നും ശ്രീനാഥ് പറഞ്ഞു. മാനിവയല്‍ കോളനിയില്‍ ചന്ദ്രന്റെയും സീതയുടെയും മകനാണ്. സഹോദരി: നിത്യ.

Content Highlights: sreenath in kerala santhosh trophy team


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022


Luis Suarez

1 min

ജയിച്ചിട്ടും പുറത്ത്; ടീ ഷര്‍ട്ട് കൊണ്ട് മുഖം മറച്ച്, സൈഡ് ബെഞ്ചില്‍ കണ്ണീരടക്കാനാകാതെ സുവാരസ് 

Dec 2, 2022

Most Commented