ഗുവാഹാട്ടി: ഇന്ത്യയുടെ അതിവേഗ ഓട്ടക്കാരി ഹിമാ ദാസിനെ അസം പോലീസ് ഡെപ്യൂട്ടി സൂപ്രണ്ടായി നിയമിച്ചു. 

ഗുവാഹാട്ടിയില്‍ നടന്ന ചടങ്ങില്‍ അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാല്‍ ആണ് നിയമന കത്ത് ഹിമാ ദാസിന് കൈമാറിയത്. സംസ്ഥാന സര്‍ക്കാരിന്റെ ഉന്നത ഉദ്യോഗസ്ഥരുടെയും ഡി.ജി.പി അടക്കമുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. 

ചെറുപ്പത്തില്‍ ഒരു പോലീസ് ഉദ്യോഗസ്ഥയാകാന്‍ ആഗ്രഹിച്ചിരുന്നുവെന്നും അതിനാല്‍ തന്നെ ഇപ്പോള്‍ ലഭിച്ച നിയമനം പ്രത്യേക നിമിഷമാണെന്നും ഹിമ പ്രതികരിച്ചു. 

സംസ്ഥാനത്തിന്റെ പുരോഗതിക്കായി പ്രവര്‍ത്തിക്കുമെന്ന് പറഞ്ഞ ഹിമ, അതിലും പ്രധാനമായി തന്റെ കായിക ജീവിതവും കൊണ്ടുപോകുമെന്നും കൂട്ടിച്ചേര്‍ത്തു.

Content Highlights: sprinter Hima Das has been inducted as Deputy Superintendent of Assam Police