ച്ചിന്‍ തെണ്ടുല്‍ക്കര്‍- ക്രിക്കറ്റ് ഉള്ള കാലംവരെ മാഞ്ഞുപോകാത്ത പേര്. റണ്‍സൊഴിയാത്ത ബാറ്റുകൊണ്ട് റെക്കോഡുകളുടെ അതിര്‍ത്തികള്‍ മായ്ച്ചുകളഞ്ഞ ഇതിഹാസം. ക്രിക്കറ്റ് മതമാകുമ്പോള്‍ സച്ചിന് ദൈവമെന്നല്ലാതെ മറ്റൊരു പേരില്ല. 
വിരാട് കോലി- സമകാലിക ക്രിക്കറ്റിലെ രാജാവ്. ഓരോ കളിയിലും ആഗ്രഹത്തിനൊത്ത റണ്‍സ് കണ്ടെത്താന്‍ കെല്‍പ്പുള്ള താരം. സച്ചിന്റെ റെക്കോഡുകളെ തകര്‍ക്കാന്‍ കഴിയുന്ന മറ്റൊരു ഇതിഹാസം.

sportsmasika sachin- kohli special issue released
സച്ചിന്‍- കോലി സ്‌പെഷല്‍ സ്‌പോര്‍ട്‌സ് മാസിക വാങ്ങാം...

സച്ചിന്‍- കോലി സ്‌പെഷലുമായി ഫെബ്രുവരി ലക്കം സ്‌പോര്‍ട്‌സ് മാസിക പുറത്തിറങ്ങി. സച്ചിന്റെയും കോലിയുടെയും റെക്കോഡുകളും  വാണിജ്യ കണക്കുകളും ഈ ലക്കത്തെ സ്‌പോര്‍ട്‌സ് മാസികയില്‍ ചര്‍ച്ചയാവുന്നുണ്ട്. ഇരുവരുടെയും  മികച്ച അഞ്ച് വീതം ഇന്നിങ്‌സുകള്‍, ഓരോ ടീമിനെതിരെയുമുള്ള പ്രകടനങ്ങള്‍, നേട്ടങ്ങള്‍ എന്നിവയെല്ലാം മാസികയില്‍ ചര്‍ച്ച ചെയ്യുന്നുണ്ട്.

Content Highlights: Sportsmasika sachin- kohli special issue released