തൊഴിലിനായ് കായികതാരങ്ങൾ സെക്രട്ടേറിയറ്റിന് മുന്നിൽ ശയനപ്രദക്ഷിണം നടത്തുന്നു | Photo: Mathrubhumi
തിരുവനന്തപുരം: തലമൊട്ടയടിച്ചും കുത്തിയിരുന്നും സമരം നടത്തിയിട്ടും സര്‍ക്കാര്‍ കനിയാത്തതില്‍ പ്രതിഷേധിച്ച് ശയനപ്രദക്ഷിണവുമായി കായികതാരങ്ങള്‍. ഡിസംബര്‍ ഒന്നുമുതല്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ അര്‍ഹമായ ജോലിക്കായി സമരംചെയ്യുന്ന താരങ്ങളാണ് ശനിയാഴ്ച ശയനപ്രദക്ഷിണം നടത്തിയത്.
ദേശീയ മത്സരങ്ങളില്‍ കേരളത്തിനായി സ്വര്‍ണമെഡലടക്കം നേടിയ 20-ഓളം താരങ്ങളാണ് സര്‍ക്കാരിന്റെ അനീതിയില്‍ പ്രതിഷേധിച്ച് നടുറോഡില്‍ ഉരുണ്ടത്. സെക്രട്ടേറിയറ്റിന്റെ സൗത്ത് ഗേറ്റിനുമുന്നില്‍നിന്ന് നോര്‍ത്ത് ഗേറ്റിലേക്കായിരുന്നു ശയനപ്രദക്ഷിണം. ഒരു മണിക്കൂറോളം നീണ്ടുനിന്ന പ്രതിഷേധത്തിനിടയില്‍ താരങ്ങള്‍ ഛര്‍ദിച്ച് അവശരായി. കടുത്ത വെയിലും വാഹനങ്ങളെയും അവഗണിച്ചായിരുന്നു പ്രതിഷേധം.
പട്ടികയിലുള്‍പ്പെട്ട 249 പേരില്‍ 195 പേര്‍ക്ക് 2019-ല്‍ ജോലി നല്‍കി. എന്നാല്‍, ഇതുവരെയും അതിലുള്‍പ്പെട്ട 54 പേരെ പരിഗണിച്ചില്ല. നിയമനം നല്‍കാനുള്ള തീരുമാനമായെങ്കിലും മാസങ്ങളായി ഫയല്‍ ധനവകുപ്പില്‍ കുരുങ്ങിക്കിടക്കുകയാണെന്ന് കായികതാരങ്ങള്‍ ആരോപിക്കുന്നു. ജോലി കിട്ടാതെ സമരം അവസാനിപ്പിക്കില്ലെന്നാണ് കായികതാരങ്ങളുടെ തീരുമാനം.
സാമൂഹിക പ്രവര്‍ത്തക മേധാ പട്കര്‍ ശനിയാഴ്ച കായിക താരങ്ങളുടെ സമരപ്പന്തലിലെത്തി ഐക്യദാര്‍ഢ്യം അര്‍പ്പിച്ച് സംസാരിച്ചു.
Content Highlights: sports persons protest for govt jobs
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..