സംഗീത സോറൻ ഇഷ്ടികക്കളത്തിൽ | Photo: twitter|sangeeta soran
ന്യൂഡൽഹി: പട്ടിണിയകറ്റാൻ ഇഷ്ടികക്കളത്തിൽ ജോലിക്കിറങ്ങിയ ഇന്ത്യൻ വനിതാ ഫുട്ബോൾ താരം സംഗീത സോറന് സഹായം നൽകുമെന്ന് കേന്ദ്ര കായിക മന്ത്രി കിരൺ റിജ്ജു. സംഗീതയുമായി സംസാരിച്ചെന്നും ഇന്ത്യൻ കായികതാരങ്ങൾക്ക് മാന്യമായ ജീവിതസാഹചര്യം സൃഷ്ടിക്കുന്നതിനാണ് മുൻഗണനയെന്നും കിരൺ റിജ്ജു വ്യക്തമാക്കി. സംഗീതയ്ക്കുവേണ്ട സാമ്പത്തിക സഹായം നൽകുമെന്നും മന്ത്രി ട്വീറ്റ് ചെയ്തു.
കഴിഞ്ഞ വർഷം ഇന്ത്യൻ ടീമിൽ ഇടം നേടിയ താരമാണ് ജാർഖണ്ഡിൽ നിന്നുള്ള ഇരുപതുകാരി. ധൻബാദിലെ ബസമുദി ഗ്രാമത്തിലാണ് സംഗീതയുടെ വീട്. 2018-19-ൽ ഭൂട്ടാനിലും തായ്ലന്റിലുമായി നടന്ന അണ്ടർ-17 ഫുട്ബോൾ ടൂർണമെന്റിൽ അവൾ ഇന്ത്യൻ ജഴ്സി അണിഞ്ഞു. പിന്നാലെ ഇന്ത്യൻ സീനിയർ ടീമിലേക്കുള്ള വിളിയും വന്നു.
എന്നാൽ സംഗീതയുടെ ജീവിതത്തിൽ കോവിഡ് വില്ലനായി. കുടുംബത്തിലെ ഏക വരുമാനമാർഗം സഹോദരനായിരുന്നു. എന്നാൽ കോവിഡ് ആയതോട ആ വരുമാനം നിലച്ചു. കാഴ്ച്ചശക്തി പകുതി മാത്രമുള്ള അച്ഛൻ ദുബ സോറനും ജോലിക്ക് പോകാൻ കഴിയാത്തതിനാൽ സംഗീതയും അമ്മയും ഇഷ്ടികക്കളത്തിലേക്ക് ഇറങ്ങുകയായിരുന്നു.
ഇഷ്ടികക്കളത്തിലെ പണിക്കിടയിലും ഫുട്ബോൾ പരിശീലനത്തിന് സംഗീത സമയം കണ്ടെത്തുന്നുണ്ട്. ജോലി സ്ഥലത്തിന് അടുത്തുള്ള ഒരു ഗ്രൗണ്ടിൽ എല്ലാ ദിവസവും രാവിലെ സംഗീത പരിശീലനത്തിന് പോകും. അതിനുശേഷം ഇഷ്ടിക്കളത്തിലേക്കും.
Content Highlights: Sports Minister Kiren Rijiju Indian Football Player Sangeeta Soran
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..