Photo: twitter.com|Screengrab
മുംബൈ: ഇന്ത്യയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഒരു ഇന്നിങ്‌സില്‍ 10 വിക്കറ്റുമായി ചരിത്രമെഴുതിയ അജാസ് പട്ടേലിന് ക്രിക്കറ്റ് ലോകത്ത് നിന്ന് അഭിനന്ദന പ്രവാഹമാണ്.
ഇതിനിടെ തങ്ങള്‍ക്കെതിരേ തങ്ങളുടെ നാട്ടില്‍ ചരിത്ര നേട്ടം സ്വന്തമാക്കിയ അജാസിനെ ന്യൂസീലന്‍ഡ് ഡഗ്ഔട്ടിലെത്തി അഭിനന്ദിച്ച ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെയും കോച്ച് രാഹുല്‍ ദ്രാവിഡിന്റെയും പ്രവൃത്തി ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റുന്നതായിരുന്നു.
രണ്ടാം ദിവസത്തെ മത്സരം അവസാനിച്ച ഉടന്‍ കോലിയും ദ്രാവിഡും അജാസിന്റെ അടുത്തെത്തി താരത്തെ അഭിനന്ദിക്കുകയായിരുന്നു. ഇവര്‍ക്കൊപ്പം മുഹമ്മദ് സിറാജും അജാസിനെ അഭിനന്ദിക്കാനെത്തിയിരുന്നു.
ടെസ്റ്റ് ക്രിക്കറ്റില്‍ ഒരു ഇന്നിങ്‌സില്‍ പത്തുവിക്കറ്റ് നേടുന്ന മൂന്നാമത്തെ മാത്രം താരമെന്ന നേട്ടമാണ് ഇന്ത്യന്‍ വംശജന്‍ കൂടിയായ അജാസ് സ്വന്തമാക്കിയത്. 1956-ല്‍ ഇംഗ്ലണ്ടിന്റെ ജിം ലേക്കറും 1999-ല്‍ ഇന്ത്യയുടെ അനില്‍ കുംബ്ലെയുമാണ് നേരത്തെ ഈ നേട്ടം കൈവരിച്ച താരങ്ങള്‍. 47.5 ഓവറുകള്‍ ബോള്‍ ചെയ്ത അജാസ് പട്ടേല്‍, 119 റണ്‍സ് വഴങ്ങിയാണ് 10 വിക്കറ്റും സ്വന്തമാക്കിയത്.
മുംബൈയില്‍ ജനിച്ചുവളര്‍ന്ന അജാസ് കുടുംബത്തോടൊപ്പം ന്യൂസീലന്‍ഡിലേക്ക് ചേക്കേറിയതാണ്. ഒരു തരത്തില്‍ മുംബൈ വാംഖഡേ സ്റ്റേഡിയം അജാസിന് ഹോം ഗ്രൗണ്ട് പോലെയാണ്. അജാസിന്റെ കുത്തിത്തിരിഞ്ഞ പന്തുകള്‍ പ്രതിരോധിക്കാന്‍ ഇന്ത്യ വിയര്‍ത്തു. 33 കാരനായ അജാസ് ഇന്ത്യയ്ക്കെതിരായ പരമ്പരയിലൂടെയാണ് ആദ്യമായി ഇന്ത്യന്‍ മണ്ണില്‍ പന്തെറിഞ്ഞത്.
Content Highlights: spirit of cricket virat kohli and rahul dravid went to dugout to congratulate ajaz patel
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..