ന്യൂഡല്‍ഹി: ഹൃദയസംബന്ധമായ പ്രശ്‌നങ്ങളെ തുടര്‍ന്ന് ബൈപ്പാസ് ശസ്ത്രക്രിയക്ക് വിധേയനാക്കിയ ഇന്ത്യയുടെ മുന്‍ ഇതിഹാസ സ്പിന്നര്‍ ബിഷന്‍ സിങ് ബേദി സുഖംപ്രാപിക്കുന്നു.

രണ്ടു ദിവസങ്ങള്‍ക്ക് മുമ്പാണ് നഗരത്തിലെ ആശുപത്രിയില്‍ അദ്ദേഹത്തിന് ബൈപ്പാസ് ശസ്ത്രക്രിയ നടത്തിയത്. വൈകാതെ അദ്ദേഹം ആശുപത്രി വിടുമെന്ന് അദ്ദേഹത്തിന്റെ അടുത്ത സുഹൃത്ത് അറിയിച്ചു.

1967 - 1979 കാലഘട്ടത്തിനിടയ്ക്ക് ഇന്ത്യയ്ക്കായി 67 ടെസ്റ്റ് മത്സരങ്ങളും 10 ഏകദിനങ്ങളും കളിച്ച താരമാണ് ബേദി. ടെസ്റ്റില്‍ 266 വിക്കറ്റുകളും ഏകിദനത്തില്‍ ഏഴു വിക്കറ്റുകളുമാണ് സമ്പാദ്യം.

Content Highlights: Spin legend Bishan Singh Bedi recovering after bypass surgery