Photo: AFP
മാഡ്രിഡ്: ലൈംഗികാതിക്രമക്കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന ബ്രസീലിയന്‍ ഫുട്‌ബോള്‍ താരം ഡാനി ആല്‍വസിന് കനത്ത തിരിച്ചടി. താരത്തിന്റെ ജാമ്യാപേക്ഷ സ്പാനിഷ് കോടതി തള്ളി. ജാമ്യത്തില്‍ വിട്ടാല്‍ താരം രാജ്യം വിടാനുള്ള സാധ്യതയുണ്ടെന്നും അതിനാല്‍ അന്വേഷണം കഴിയുന്നത് വരെ ജയിലില്‍ കഴിയണമെന്നും കോടതി വ്യക്തമാക്കി.
ജാമ്യം ലഭിച്ചാല്‍ പാസ്‌പോര്‍ട്ട് ഹാജരാക്കാനും ഇലക്ട്രോണിക് ട്രാക്കിങ് ഉപകരണം ധരിക്കാനും ആല്‍വസ് തയ്യാറാണെന്ന് താരത്തിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നു. കുറ്റക്കാരനാണെന്ന് തെളിഞ്ഞാല്‍ വര്‍ഷങ്ങള്‍ നീണ്ടുനില്‍ക്കുന്ന തടവ് ശിക്ഷയാണ് താരത്തിന് ലഭിക്കുക. ഇതിനാല്‍ തന്നെ ജാമ്യത്തില്‍ വിട്ടാല്‍ താരം രക്ഷപ്പെടാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് കോടതി ജാമ്യം നിഷേധിച്ചത്. സ്പെയിനില്‍ ബലാത്സംഗ കേസില്‍ പരമാവധി 15 വര്‍ഷം വരെ ശിക്ഷ ലഭിക്കും.
ഡിസംബര്‍ 30-ാം തീയതിയായിരുന്നു കേസിനാസ്പദമായ സംഭവം. ബാഴ്സലോണയിലെ നിശാക്ലബില്‍വെച്ച് ഡാനി ആല്‍വസ് മോശമായരീതിയില്‍ സ്പര്‍ശിച്ചെന്നായിരുന്നു യുവതിയുടെ ആരോപണം. തന്റെ പാന്റ്സിനുള്ളില്‍ കൈ കടത്തി അതിക്രമം കാട്ടിയെന്നും പരാതിയില്‍ ആരോപിച്ചിരുന്നു. അതേസമയം, സംഭവദിവസം ക്ലബ്ബില്‍പോയിരുന്നതായി വ്യക്തമാക്കിയ ഡാനി ആല്‍വസ് യുവതിയുടെ ആരോപണങ്ങള്‍ നിഷേധിച്ചു. പരാതിക്കാരിയെ ഇതിന് മുന്‍പ് കണ്ടിട്ടുപോലുമില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ജനുവരി രണ്ടാം തീയതിയാണ് യുവതി ആല്‍വസിനെതിരേ പരാതി നല്‍കിയത്. പിന്നാലെ പോലീസ് താരത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു.
Content Highlights: Spanish court rejects Brazil footballer Dani Alves bail appeal
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..