ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ടീം | Photo: Getty Images
ജൊഹാനസ്ബർഗ്: ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റിനെ വൻ പ്രതിസന്ധിയിലേക്ക് തള്ളിവിട്ട് രാജ്യത്തെ കായിക രംഗവുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന സൗത്ത് ആഫ്രിക്കൻ സ്പോർട്സ് കോൺഫെഡറേഷൻ ആന്റ് ഒളിമ്പിക് കമ്മിറ്റി (എസ്.എ.എസ്.സി.ഒ.സി). ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ബോർഡായ ക്രിക്കറ്റ് സൗത്ത് ആഫ്രിക്കയെ (സി.എസ്.എ) ഒരു മാസത്തേക്ക് എസ്.എ.എസ്.സി.ഒ.സി സസ്പെൻഡ് ചെയ്തു.
ബോർഡിന്റെ കെടുകാര്യസ്ഥതയും വൻ സാമ്പത്തിക തിരിമറികളെയും തുടർന്നാണ് സർക്കാർ നേരിട്ട് സി.എസ്.എക്കെതിരേ നടപടിയെടുത്തിരിക്കുന്നത്. ഇതോടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ ദക്ഷിണാഫ്രിക്കൻ ടീമിന്റെ പങ്കാളിത്തവും അനിശ്ചിതത്വത്തിലായി. ഐ.സി.സിയുടെ നിയമമനുസരിച്ച് അതത് രാജ്യത്തെ ക്രിക്കറ്റ് ബോർഡുകൾക്കു മേൽ സർക്കാർ ഇടപെടൽ ഉണ്ടാകാൻ പാടില്ലെന്ന് നിഷ്കർഷിക്കുന്നുണ്ട്. ഇക്കാരണത്താൽ തന്നെ ടീമിന് ഐ.സി.സിയുടെ വിലക്ക് വരാനും സാധ്യതയുണ്ട്.
ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ബോർഡിന്റെ നടത്തിപ്പിലെ പ്രശ്നങ്ങളും മറ്റും ഒഴിവാക്കാനാണ് ഇത്തരമൊരു നടപടി സ്വീകരിച്ചതെന്ന് എസ്.എ.എസ്.സി.ഒ.സി സി.ഇ.ഒ രവി ഗോവെൻദർ പ്രതികരിച്ചു.
ക്രിക്കറ്റ് സൗത്ത് ആഫ്രിക്കയുടെ ആക്ടിങ് സി.ഇ.ഒ അടക്കം ഭരണച്ചുമതലയിലുള്ള മുഴുവൻ പേരോടും മാറിനിൽക്കാൻ എസ്.എ.എസ്.സി.ഒ.സി ആവശ്യപ്പെട്ടിട്ടുണ്ട്. ബോർഡുമായി ബന്ധപ്പെട്ട കാര്യങ്ങൾ അന്വേഷിക്കാൻ പ്രത്യേക സംഘത്തെയും നിയോഗിച്ചിട്ടുണ്ട്.
Content Highlights: South African government suspended CSA due to maladministration and malpractice
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..