ജൊഹാനസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ദിനം ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജിന് പരിക്ക്. 

മത്സരത്തില്‍ തന്റെ നാലാം ഓവറിലെ ആവസാന പന്ത് എറിയാനെത്തിയപ്പോഴാണ് താരം അസ്വസ്ഥത പ്രകടിപ്പിച്ചത്. റണ്ണപ്പിനു ശേഷം പന്തെറിയാതെ താരം ക്രീസില്‍ നില്‍ക്കുകയായിരുന്നു. പേശീവലിവാണ് പ്രശ്‌നമുണ്ടാക്കിയത്. 

ഉടന്‍ തന്നെ ഫിസിയോ മൈതാനത്തെത്തി താരത്തെ പരിശോധിച്ചു. ഇതിനു ശേഷം ഫിസിയോക്കൊപ്പം സിറാജ് ഡ്രസ്സിങ് റൂമിലേക്ക് പോകുകയായിരുന്നു.

താരത്തിന്റെ പരിക്ക് സംബന്ധിച്ച് ബിസിസിഐ ഇതുവരെ ഔദ്യോഗിക പ്രസ്താവന നടത്തിയിട്ടില്ല.

പേസിനെ തുണയ്ക്കുന്ന പിച്ചില്‍ സിറാജിന് തുടര്‍ന്ന് പന്തെറിയാന്‍ സാധിക്കാതിരുന്നാല്‍ ഇന്ത്യയ്ക്ക് അത് തിരിച്ചടിയാകും.

Content Highlights: south africa vs india mohammed siraj injured