കൊല്‍ക്കത്ത: ബിസിസിഐ പ്രസിഡന്റും മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനുമായ സൗരവ് ഗാംഗുലിയുടെ മകള്‍ സനയ്ക്ക് കോവിഡ്. 

ദിവസങ്ങള്‍ക്ക് മുമ്പ് ഗാംഗുലിയും കോവിഡ് ബാധിതനായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഗാംഗുലി വീട്ടില്‍ തിരിച്ചെത്തിയതിനു പിന്നാലെയാണ് ഇപ്പോള്‍ മകള്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 

ലക്ഷണങ്ങളൊന്നുമില്ലാത്ത സന ഡോക്ടറുടെ നിര്‍ദേശ പ്രകാരം നിലവില്‍ വീട്ടില്‍ ഐസൊലേഷനിലാണ്. ഗാംഗുലിയുടെ ഭാര്യ ഡോണയുടെ പരിശോധനാഫലം നെഗറ്റീവാണ്. 

ഇക്കഴിഞ്ഞ ഡിസംബറിലാണ് ഗാംഗുലി കോവിഡ് ബാധിതനാകുന്നത്. തുടര്‍ന്ന് കൊല്‍ക്കത്തയിലെ വുഡ്ലാന്‍ഡ്സ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹം ഒമിക്രോണ്‍ വേരിയന്റ് പരിശോധന നെഗറ്റീവായതിനു പിന്നാലെ ആശുപത്രി വിടുകയായിരുന്നു. 

49-കാരനായ ഗാംഗുലിക്ക് മോണോക്ലോണല്‍ ആന്റിബോഡി കോക്ക്ടെയ്ല്‍ തെറാപ്പി നല്‍കുകയും ചെയ്തിരുന്നു.

Content Highlights: sourav ganguly s daughter sana tests positive for covid-19