
Snehashish Ganguly and Sourav Ganguly Photo Courtesy: Twitter, BCCI
കൊല്‍ക്കത്ത: ഇന്ത്യയുടെ മുന്‍ ക്യാപ്റ്റനും ബി.സി.സി.ഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലിയുടെ സഹോദരന് സ്നേഹാശിഷ് ഗാംഗുലി ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന് സെക്രട്ടറി ആയേക്കും. ബി.സി.സി.ഐയുടെ മുന്‍ പ്രസിഡന്റായിരുന്ന ജഗ്മോഹന് ദാല്‍മിയയുടെ മകന് അവിശേക് ദാല്‍മിയ ആയിരിക്കും പുതിയ പ്രസിഡന്റ്. ഇതുസംബന്ധിച്ച് ഒരു ദേശീയ മാധ്യമമാണ് വാര്‍ത്ത പുറത്തുവിട്ടത്.
നേരത്തെ പ്രസിഡന്റായിരുന്ന സൗരവ് ഗാംഗുലി ബി.സി.സി.ഐ അധ്യക്ഷനായതോടെ വന്ന ഒഴിവിലേക്കാണ് അവിശേക് ദാല്‍മിയയെ പരിഗണിക്കുന്നത്. സൗരവ് ഗാംഗുലി പ്രസിഡന്റായിരുന്ന സമയത്ത് സെക്രട്ടറി പദം വഹിച്ചയാളാണ് അവിശേക്. ഫെബ്രുവരി അഞ്ചിന് കൊല്‍ക്കത്തയില്‍ നടക്കുന്ന പ്രത്യേക ജനറല്‍ മീറ്റിങ്ങിന് ശേഷം ഭാരവാഹികളെ പ്രഖ്യാപിക്കുമെന്നാണ് സൂചന.
ഗാംഗുലിയുടെ ജ്യേഷ്ഠ സഹോദരനായ സ്നേഹാശിഷ് മുന്‍ ക്രിക്കറ്റ് താരമാണ്. 1986 മുതല്‍ 1997 വരെ നീളുന്ന കാലഘട്ടത്തില്‍ ആഭ്യന്തര ക്രിക്കറ്റില്‍ സജീവമായിരുന്നു സ്നേഹാശിഷ്. ഇടങ്കയ്യന്‍ ബാറ്റ്സ്മാന് ഓഫ് ബ്രേക്ക് ബൗളറുമായിരുന്നു. 59 ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ നിന്ന് 39.59 ശരാശരിയില്‍ ആറു സെഞ്ചുറിയും 11 അര്‍ധ സെഞ്ചുറിയും ഉള്‍പ്പെടെ 2534 റണ്‍സ് നേടി. രണ്ടു വിക്കറ്റും അക്കൗണ്ടിലുണ്ട്. 18 ലിസ്റ്റ് എ മത്സരങ്ങളും കളിച്ചു.
Content Highlights: Sourav Ganguly’s brother Snehasish to become CAB secretary
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..