
Image Courtesy: Getty Images
ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച ക്യാപ്റ്റന്‍മാരില്‍ ഒരാളാണ് സൗരവ് ഗാംഗുലി. ക്യാപ്റ്റനെന്ന നിലയില്‍ മാത്രമല്ല ബാറ്റ്‌സ്മാനെന്ന നിലയിലും അദ്ദേഹം ഇന്ത്യന്‍ ക്രിക്കറ്റിന് നല്‍കിയ സംഭാവനകള്‍ വലുതാണ്.
1992-ല്‍ വെസ്റ്റിന്‍ഡീസിനെതിരേ നടന്ന ഏകദിനത്തിലാണ് ദാദ ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് നാലു വര്‍ഷക്കാലത്തോളം അദ്ദേഹം ടീമിന് പുറത്തായി. എന്നാല്‍ ആഭ്യന്തര മത്സരങ്ങളില്‍ തിളങ്ങിയ ഗാംഗുലിയെ അവഗണിക്കാന്‍ ഇന്ത്യന്‍ ക്രിക്കറ്റിന് സാധിക്കുമായിരുന്നില്ല. തുടര്‍ന്ന് 1996-ല്‍ ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടീമില്‍ ദാദ ഇടംപിടിച്ചു. ക്രിക്കറ്റിന്റെ മെക്കയെന്ന് അറിയപ്പെടുന്ന ലോര്‍ഡ്‌സിലെ ഓരോ പുല്‍നാമ്പുകളെയും സാക്ഷിയാക്കി അരങ്ങേറ്റ ടെസ്റ്റില്‍ തന്നെ ആ പൊടിമീശക്കാരന്‍ സെഞ്ചുറി കുറിച്ചു. ലോര്‍ഡ്‌സിലെ ആ പൊടിമീശക്കാരന്റെ കന്നി സെഞ്ചുറിക്ക് ഞായറാഴ്ച 24 വയസ് തികയുകയാണ്.

1996 ജൂണ്‍ 20 മുതല്‍ 24 വരെ ലോര്‍ഡ്‌സില്‍ നടന്ന മത്സരത്തിലാണ് ഗാംഗുലി ഇന്ത്യയ്ക്കായി ആദ്യ ടെസ്റ്റ് കളിക്കുന്നത്. ടെസ്റ്റിന്റെ രണ്ടാം ദിനം സെഞ്ചുറിയുമായി അരങ്ങേറ്റ ടെസ്റ്റില്‍ തന്നെ സെഞ്ചുറി നേടുന്ന 10-ാമത്തെ ബാറ്റ്‌സ്മാനെന്ന നേട്ടവും സ്വന്തമാക്കി. ലോര്‍ഡ്‌സില്‍ ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യക്കാരനും ഗാംഗുലിയാണ്. ഇതേ ടെസ്റ്റില്‍ തന്നെയാണ് രാഹുല്‍ ദ്രാവിഡും ഇന്ത്യയ്ക്കായി അരങ്ങേറിയത്.
മത്സരത്തില്‍ 435 മിനിറ്റ് ക്രീസില്‍ നിന്ന ദാദ 301 പന്തുകള്‍ നേരിട്ട് 131 റണ്‍സെടുത്തു. മത്സരത്തിലാകെ മൂന്നു വിക്കറ്റുകളും അദ്ദേഹം സ്വന്തമാക്കി.
Content Highlights: Sourav Ganguly recalls debut Test and historic hundred at Lord's
Share this Article
Related Topics
RELATED STORIES
IN CASE YOU MISSED IT
07:00
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..