കൊല്‍ക്കത്ത: നെഞ്ചുവേദനയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മുന്‍ ഇന്ത്യന്‍ താരവും ബി.സി.സി.ഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി പൂര്‍ണ ആരോഗ്യവാനായി വീട്ടിലേക്ക് മടങ്ങി. നെഞ്ചുവേദനയെത്തുടര്‍ന്ന് താരത്തെ മൂന്നു ദിവസം മുന്‍പാണ് കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

48-കാരനായ ഗാംഗുലിയെ ആന്‍ജിയോപ്ലാസ്റ്റിയ്ക്ക് വിധേയനാക്കിയിരുന്നു. പുതിയ രണ്ട് സ്റ്റെന്റുകള്‍ ഘടിപ്പിച്ചിട്ടുണ്ട്. ഇത് രണ്ടാം തവണയാണ് താരത്തിനെ നെഞ്ചുവേദനയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 

'സൗരവ് ഗാംഗുലി ഇപ്പോള്‍ പൂര്‍ണ ആരോഗ്യവാനാണ്. അസുഖത്തില്‍ നിന്നും അദ്ദേഹം വളരെ പെട്ടന്ന് മുക്തനായി. അടുത്ത രണ്ടുദിവസത്തിനുശേഷം സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്താന്‍ താരത്തിന് കഴിയും'- ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. 

Content Highlights: Sourav Ganguly Discharged From Kolkata Hospital