ദാദയ്ക്ക് പിറന്നാള്‍; ഇത്തവണ കേക്ക് മുറിച്ചില്ല, പകരം മാസ്‌ക്ക് വിതരണം ചെയ്ത് ആഘോഷം


സാധാരണ ഈ ദിവസങ്ങളില്‍ കൊല്‍ക്കത്തയുടെ രാജകുമാരന്റെ ബെഹാലയിലുള്ള വീടിനു മുന്നില്‍ ആരാധകരുടെ ആഘോഷം പതിവാണ്. എന്നാല്‍ കോവിഡ്-19 രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അത്തരം ആഘോഷങ്ങളില്‍ നിന്നെല്ലാം മാറിനില്‍ക്കുകയാണ് ദാദ ആരാധകര്‍

Image Courtesy: Twitter, Cricbuzz

കൊല്‍ക്കത്ത: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ബി.സി.സി.ഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലിയുടെ 48-ാം ജന്മദിനമാണിന്ന്. സാധാരണ ഈ ദിവസങ്ങളില്‍ കൊല്‍ക്കത്തയുടെ രാജകുമാരന്റെ ബെഹാലയിലുള്ള വീടിനു മുന്നില്‍ ആരാധകരുടെ ആഘോഷം പതിവാണ്. എന്നാല്‍ കോവിഡ്-19 രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അത്തരം ആഘോഷങ്ങളില്‍ നിന്നെല്ലാം മാറിനില്‍ക്കുകയാണ് ദാദ ആരാധകര്‍.

പക്ഷേ വ്യത്യസ്തമായ മറ്റൊരു ആഘോഷം അവര്‍ പ്ലാന്‍ ചെയ്തിട്ടുണ്ട്. കോവിഡ്-19 പ്രതിസന്ധി സൃഷ്ടിക്കുന്ന ഈ സമയത്ത് ദാദയുടെ പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി അദ്ദേഹത്തിന്റെ ചിത്രം പതിച്ച മാസ്‌ക്കുകള്‍ വിതരണം ചെയ്യാനാണ് ആരാധകര്‍ തീരുമാനിച്ചിരിക്കുന്നത്.

''അദ്ദേഹം ബി.സി.സി.ഐ പ്രസിഡന്റായ ശേഷമുള്ള ആദ്യ ജന്മദിനമായതിനാല്‍ തന്നെ ഇത്തവണ അത് ഞങ്ങള്‍ക്ക് ഏറെ പ്രത്യേകതകള്‍ നിറഞ്ഞതാണ്. പക്ഷേ കേക്ക് മുറിക്കല്‍ അടക്കമുള്ള ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ സാധിക്കാത്തത് നിര്‍ഭാഗ്യകരമാണ്. അതിനാല്‍ ഞങ്ങള്‍ മാസ്‌ക്കുകള്‍ നിര്‍മിച്ച് വിതരണം ചെയ്യാന്‍ തീരുമാനിച്ചു.'' - ഗാംഗുലിയുടെ ആരാധക സംഘത്തിലെ ഒരാളായ മനാസ് ചാറ്റര്‍ജി പറഞ്ഞു.

Sourav Ganguly 48th birthday fans to distribute special masks

മാസ്‌ക്കിന്റെ ഒരു വശത്ത് 1996-ലെ ഗാംഗുലിയുടെ ലോര്‍ഡ്‌സ് അരങ്ങേറ്റത്തിലെ ചിത്രവും മറുവശത്ത് അദ്ദേഹം ബി.സി.സി.ഐ പ്രസിഡന്റായപ്പോഴത്തെ ചിത്രവുമാണുള്ളത്. ഗാംഗുലിയുടെ ഈ ആരാധക സംഘത്തിന് സംസ്ഥാനത്തൊട്ടാകെ 9000ഓളം അംഗങ്ങളുണ്ട്.

Content Highlights: Sourav Ganguly 48th birthday fans to distribute special masks

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
arvind kejriwal, sabu m jacob

1 min

കേരളവും പിടിക്കുമെന്ന് കെജ്‌രിവാള്‍; ട്വന്റി ട്വന്റിയുമായി ആം ആദ്മി പാര്‍ട്ടി സഖ്യം പ്രഖ്യാപിച്ചു

May 15, 2022


Nikhila Vimal

1 min

കോഴിക്കും മീനിനും ഇല്ലാത്ത ഇളവ് പശുവിന് എന്തിന്? ഞാൻ എന്തും കഴിക്കും- നിഖില വിമൽ

May 14, 2022


ജിഫ്രി മുത്തുക്കോയ തങ്ങൾ,എം.പി അബ്ദുള്ള മുസ്ലിയാർ

1 min

മുതിര്‍ന്ന പെണ്‍കുട്ടികളെ സ്റ്റേജിലേക്ക് വിളിക്കരുത്; പെണ്‍വിലക്കില്‍ സമസ്തയുടെ വിശദീകരണം

May 14, 2022

More from this section




Most Commented