മീററ്റ്: ലോക്ക്ഡൗണ്‍ സമയത്താണെങ്കിലും ഇപ്പോള്‍ കോവിഡിന്റെ രണ്ടാം തരംഗത്തിന്റെ സമയത്താണെങ്കിലും ജനങ്ങള്‍ക്ക് സഹായവുമായി രംഗത്തെത്തുന്നയാളാണ് ബോളിവുഡ് താരം സോനു സൂദ്.

രാജ്യത്ത് കോവിഡ് രോഗവ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കെ വിവിധ പ്രദേശങ്ങളില്‍ സഹായവുമായി സോനു സൂദും അദ്ദേഹത്തിന്റെ ചാരിറ്റി ഫൗണ്ടേഷനും രംഗത്തുണ്ട്.

ഇപ്പോഴിതാ കോവിഡ് ബാധിച്ച തന്റെ ബന്ധുവിനായി ഓക്‌സിജന്‍ സിലിണ്ടര്‍ ആവശ്യപ്പെട്ട മുന്‍ ഇന്ത്യന്‍ താരം സുരേഷ് റെയ്‌നയ്ക്കും സഹായം എത്തിച്ചിരിക്കുകയാണ് സോനു. 

മീററ്റിലുള്ള കോവിഡ് ബാധിച്ച തന്റെ 65 വയസുകാരിയായ ബന്ധുവിന് അടിയന്തരമായി ഓക്‌സിജന്‍ സിലിണ്ടര്‍  ആവശ്യമുണ്ടെന്ന് റെയ്‌ന വ്യാഴാഴ്ച ട്വീറ്റ് ചെയ്തിരുന്നു. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ടാഗ് ചെയ്തുകൊണ്ടുള്ളതായിരുന്നു താരത്തിന്റെ ട്വീറ്റ്. എന്നാല്‍ ഉടന്‍ തന്നെ 10 മിനിറ്റിനുള്ളില്‍ സിലിണ്ടര്‍ എത്തുമെന്ന സോനു സൂദിന്റെ മറുപടിയെത്തി. 

Sonu Sood helps Suresh Raina by arranging oxygen cylinder for his aunt

തുടര്‍ന്ന് ഓക്‌സിജന്‍ ലഭ്യമായെന്ന റെയ്‌നയുടെ ട്വീറ്റുമെത്തി. 

കഴിഞ്ഞ ദിവസം ബെംഗളൂരുവിലെ അരക് (അഞഅഗ) ആശുപത്രിയിലെ കോവിഡ് രോഗികള്‍ക്ക് ഓക്‌സിജന്‍ ലഭ്യമാകാത്ത സാഹചര്യം ഉണ്ടാകുകയും പ്രശ്‌നം മനസിലാക്കി സോനുവും സംഘവും ഓക്‌സിജന്‍ സിലിണ്ടറുകള്‍ എത്തിച്ചുകൊടുക്കുന്ന പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുകയുമുണ്ടായത് വലിയ വാര്‍ത്തയായിരുന്നു.

Content Highlights: Sonu Sood helps Suresh Raina by arranging oxygen cylinder for his aunt