സിഗ്മ പ്രീമിയര്‍ ലീഗിന് ബെംഗളൂരുവില്‍ തുടക്കമായി


സിഗ്മയില്‍ അംഗങ്ങളായവര്‍ക്ക് പുറമെ വസ്ത്ര വ്യാപാരരംഗത്ത് പ്രവര്‍ത്തിക്കുന്ന മൊത്തവ്യാപാരികളും ചെറുകിട വ്യാപാരികളും ടൂര്‍ണമെന്റിന്റെ ഭാഗമാകും.

Photo: Sigma

ബെംഗളൂരു: സൗത്ത് ഇന്ത്യന്‍ ഗാര്‍മെന്റ്‌സ് മാനുഫാക്‌ച്ചേഴ്‌സ് അസോസിയേഷന്‍ (സിഗ്മ) സംഘടിപ്പിക്കുന്ന 'സിഗ്മ പ്രീമിയര്‍ ലീഗ് 2021' ബാംഗ്ലൂര്‍ ജസ്റ്റ് ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ ആരംഭിച്ചു. സിഗ്മ പ്രസിഡന്റ് യു.ഡി അന്‍വര്‍ ടൂര്‍ണമെന്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. സിഗ്മ പ്രസിഡന്റ് അബാസ് അധാര, കണ്‍വീനര്‍ ടി. ശേഷു, ജോയിന്റ് കണ്‍വീനര്‍ ബാബു നെല്‍സണ്‍ എന്നിവര്‍ പങ്കെടുത്തു. ആദ്യ മത്സരത്തില്‍ നികോട്ടിന്‍ ബാംഗ്ലൂര്‍ മുഷ്‌കന്‍ ഗാര്‍മെന്റ്‌സിനെ നേരിടും. നാലു ദിവസങ്ങളിലായി വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള 9 ടീമുകള്‍ ടൂര്‍ണമെന്റില്‍ ഏറ്റുമുട്ടും. പ്രമുഖ വസ്ത്ര നിമ്മാതാക്കളായ സ്റ്റിച്ച്‌ബേര്‍ഡും വസ്ത്ര ബ്രാന്‍ഡായ ഡെറിക്ക് മാര്‍ക്കുമാണ് മുഖ്യ സ്‌പോണ്‍സര്‍മാര്‍.

സിഗ്മയില്‍ അംഗങ്ങളായവര്‍ക്ക് പുറമെ വസ്ത്ര വ്യാപാരരംഗത്ത് പ്രവര്‍ത്തിക്കുന്ന മൊത്തവ്യാപാരികളും ചെറുകിട വ്യാപാരികളും ടൂര്‍ണമെന്റിന്റെ ഭാഗമാകും. ടീം കൊച്ചി എറണാകുളം സോണ്‍, നികോട്ടിന്‍ ബാംഗ്ലൂര്‍ സോണ്‍, ബാംഗ്ലൂര്‍ റോയല്‍സ് ബാംഗ്ലൂര്‍ സോണ്‍, ലണ്ടന്‍ ബോയ്‌സ് കാലിക്കറ്റ് സോണ്‍, എ.ബി.സി യു.എഫ് ക്ലബ് ബാംഗ്ലൂര്‍ സോണ്‍, ഡോവന്‍ ലാര്‍ക്ക് കാലിക്കറ്റ് സോണ്‍, ടീം യു.ഡി എറണാകുളം സോണ്‍, മുഷ്‌കന്‍ ഗാര്‍മെന്റ്‌സ് കാലിക്കറ്റ് സോണ്‍, നെല്ലി ബാംഗ്ലൂര്‍ സോണ്‍ എന്നീ ടീമുകളാണ് ടൂര്‍ണമെന്റില്‍ മത്സരിക്കുന്നത്. വിജയികള്‍ക്ക് മൂന്ന് ലക്ഷവും രണ്ടാം സ്ഥാനക്കാര്‍ക്ക് ഒരു ലക്ഷം രൂപയും സമ്മാനമായി ലഭിക്കും.

കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിശ്ചലമായ വാസ്ത്രവ്യാപാര മേഖലയ്ക്ക് ആത്മവിശ്വാസം നല്‍കുക, വിവിധ തട്ടിലുള്ള വ്യാപാരികള്‍ തമ്മിലുള്ള ബന്ധം ഊഷ്മളമാക്കി വസ്ത്ര വ്യാപാര മേഖലയില്‍ ആരോഗ്യകരമായ മത്സരങ്ങള്‍ക്ക് വേദി ഒരുക്കുക എന്നിവയാണ് ടൂര്‍ണമെന്റിന്റെ ലക്ഷ്യം. പൂര്‍ണമായും കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ടാണ് ടൂര്‍ണമെന്റ് നടത്തുന്നത്.

ടൂര്‍ണമെന്റിന്റെ പ്രചാരണാര്‍ഥം തയ്യാറാക്കിയ പ്രേമോ വീഡിയോ നവമാധ്യമങ്ങളില്‍ ശ്രദ്ധ നേടിയിരുന്നു. ദക്ഷിണേന്ത്യയുടെ ക്രിക്കറ്റ് പൈതൃകത്തെയാണ് ഒന്നര മിനിറ്റ് ദൈര്‍ഘ്യമുള്ള പ്രേമോ വീഡിയോയില്‍ ചിത്രീകരിച്ചിരിക്കുന്നത്. സി.ജി ഫാക്ടറി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സി.പി ഷഹീബ് സംവിധാനവും എഡിറ്റിങും നിര്‍വഹിച്ചിരിക്കുന്ന വീഡിയോയ്ക്ക് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് റിയാസ് പയ്യോളിയാണ്. ഫൈസല്‍ മുഹമ്മദ് കോ-ഓര്‍ഡിനേഷനും റമീസ് കീഴൂര്‍ ക്യാമറയും നിര്‍വഹിച്ചിരിക്കുന്ന പ്രേമോയുടെ അസോസിയേറ്റ് ഡയറക്ടര്‍ സന്തോഷ് ദേവകിയാണ്.

മത്സരങ്ങൾ കാണാം

Content Highlights: Sigma Premier League starts in Bengaluru

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
anu facebook post

5 min

'ഞങ്ങള്‍ക്ക് ഒരു തൂവാല പോലും മേടിച്ചു തരാത്ത ചാച്ചന്‍, 4 കൊല്ലം കഴിഞ്ഞു വേറെ കല്യാണം കഴിച്ചു'

May 25, 2022


Opium Poppy

00:50

മൂന്നാറിൽ മാരകലഹരിയായ കറുപ്പ് ഉത്പാദിപ്പിക്കുന്ന പോപ്പി ചെടികൾ പിടികൂടി

May 25, 2022


antony raju

1 min

പിന്നില്‍ രാഷ്ട്രീയശക്തികള്‍; ആക്രമിക്കപ്പെട്ട നടിക്കെതിരേ ഗുരുതര ആരോപണങ്ങളുമായി മന്ത്രി ആന്റണി രാജു

May 24, 2022

More from this section




Most Commented