ടോക്യോ: ടോക്യോ പാരാലിമ്പിക്‌സ് പുരുഷ വിഭാഗം ബാഡ്മിന്റണ്‍ എസ്.എല്‍ 4 വിഭാഗത്തില്‍ വെങ്കലമെഡലിനായി മത്സരിച്ച ഇന്ത്യന്‍ താരം തരുണ്‍ ധില്ലോണിന് തോല്‍വി. ഇന്‍ഡോനീഷ്യയുടെ ഫ്രെഡി സെത്തിയവാനാണ് തരുണിനെ കീഴടക്കിയത്. 

നേരിട്ടുള്ള സെറ്റുകള്‍ക്കാണ് തരുണ്‍ തോല്‍വി വഴങ്ങിയത്. സ്‌കോര്‍: 21-17, 21-11. 32 മിനിട്ടാണ് മത്സരം നീണ്ടത്. ഈ ഇനത്തിലെ ലോക രണ്ടാം നമ്പര്‍ താരമായ തരുണ്‍ ആദ്യ സെറ്റില്‍ മാത്രമാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. 

നേരത്തെ സെമി ഫൈനലില്‍ ഫ്രാന്‍സിന്റെ ലൂക്കാസ് മസൂറിനോട് തോറ്റാണ് തരുണ്‍ വെങ്കലപ്പോരാട്ടത്തിനായി മത്സരിച്ചത്. ഈ ഇനത്തിലെ ലോക ഒന്നാം നമ്പറായ മസൂറിനോട് പൊരുതിത്തോല്‍ക്കുകയായിരുന്നു താരം.

Content Highlights: Shuttler Tarun Dhillon loses to Indonesia's Setiawan in bronze medal match