Photo: ANI
ടോക്യോ: പാരാലിമ്പിക്സ് ബാഡ്മിന്റണില്‍ ഇന്ത്യ മൂന്നാം മെഡല്‍ ഉറപ്പിച്ചു. പുരുഷന്മാരുടെ ബാഡ്മിന്റണ്‍ എസ് എച്ച് 6 വിഭാഗത്തില്‍ ഇന്ത്യയുടെ കൃഷ്ണ നാഗര്‍ ഫൈനലില്‍ പ്രവേശിച്ചു. പ്രമോദ് ഭഗത്, സുഹാസ് യതിരാജ് എന്നിവര്‍ക്ക് ശേഷം ടോക്യോ പാരാലിമ്പിക്സ് ബാഡ്മിന്റണ്‍ ഫൈനലില്‍ പ്രവേശിക്കുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമാണ് കൃഷ്ണ നാഗര്‍.
സെമി ഫൈനലില്‍ ബ്രിട്ടന്റെ ക്രിസ്റ്റന്‍ കൂംബ്സിനെയാണ് കൃഷ്ണ തോല്‍പ്പിച്ചത്. സ്കോര്‍: 21-10, 21-11. മത്സരത്തിലുടനീളം ഇന്ത്യന്‍ താരം ആധിപത്യം പുലര്‍ത്തി. ഈ ഇനത്തിലെ രണ്ടാം സീഡ് താരമാണ് കൃഷ്ണ. ഫൈനലില്‍ ഹോങ് കോങ്ങിന്റെ ചു മാന്‍ കൈയാണ് കൃഷ്ണയുടെ എതിരാളി.
സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന കുടുംബത്തില്‍ നിന്നു വളര്‍ന്നുവന്ന കൃഷ്ണ ആദ്യമായാണ് ഒരു അന്താരാഷ്ട്ര മത്സരത്തില്‍ പങ്കെടുക്കുന്നത്. മുന്‍പ് അവസരങ്ങള്‍ ലഭിച്ചെങ്കിലും സാമ്പത്തിക പ്രശ്നങ്ങള്‍ കാരണം അതെല്ലാം വേണ്ടെന്നുവെച്ചു. ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയതോടെയാണ് താരം പാരലിമ്പിക്സിന് യോഗ്യത നേടിയത്.
കൃഷ്ണയുടെ ഫൈനല്‍ പ്രവേശനത്തോടെ ഇന്ത്യ പാരാലിമ്പിക്സില്‍ 18 മെഡലുകള്‍ ഉറപ്പിച്ചു. നാളെയാണ് ഫൈനല്‍.
Content Highlights: Shuttler Krishna Nagar assures India its 3rd medal in badminton; takes medal tally to 18 in Paralympics
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..