ബ്ലാക്ക് ഫംഗസ് ബാധിച്ച് ഇന്ത്യന്‍ ഷൂട്ടിങ് കോച്ച് മൊണാലി ഗോര്‍ഹെ അന്തരിച്ചു


44 കാരിയായ മൊണാലിയ്ക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചിരുന്നു.

Photo: www.twitter.com

ന്യൂഡല്‍ഹി: അപകടകാരിയായ ബ്ലാക്ക് ഫംഗസ് ബാധിച്ച് ഇന്ത്യയുടെ ഷൂട്ടിങ് പരിശീലകയായ മൊണാലി ഗോര്‍ഹെ അന്തരിച്ചു. ദേശീയ റൈഫിള്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയാണ് ഇക്കാര്യം അറിയിച്ചത്.

വ്യാഴാഴ്ച്ച മൊണാലിയുടെ അച്ഛന്‍ മനോഹര്‍ ഗോര്‍ഹെയും അന്തരിച്ചിരുന്നു. കോവിഡാണ് മരണകാരണം. ഇന്ത്യന്‍ ഷൂട്ടിങ് ടീമിന്റെ പിസ്റ്റള്‍ കോച്ചാണ് മൊണാലി. ഒപ്പം കോര്‍ ഗ്രൂപ്പിലെ അംഗം കൂടിയാണ്.

44 കാരിയായ മൊണാലിയ്ക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചിരുന്നു. രോഗം മൂര്‍ച്ഛിച്ചതോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 15 ദിവസത്തെ ആശുപത്രി വാസത്തിനുശേഷം സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തിയ പരിശീലകയ്ക്ക് പിന്നീട് ബ്ലാക്ക് ഫംഗസ് രോഗം സ്ഥിരീകരിച്ചു.

നാസിക്കിലെ ആദ്യ ഷൂട്ടിങ് ബാച്ചില്‍ നിന്നും പുറത്തിറങ്ങിയ മൊണാലി 2006 മുതല്‍ പരിശീലകനായി രംഗത്തുണ്ട്. ജര്‍മനിയില്‍ നിന്നും ഐ.എസ്.എസ്.എഫ് കോച്ചിങ് സര്‍ട്ടിഫിക്കറ്റ് ലഭിച്ച പരിശീലക കൂടിയാണ് മൊണാലി.

2016-ല്‍ സാഫ് ഗെയിംസിനുള്ള ശ്രീലങ്കന്‍ ടീമിനെ താരം പരിശീലിപ്പിച്ചിട്ടുണ്ട്. മൊണാലിയുടെ നേതൃത്വത്തില്‍ ശ്രീലങ്കന്‍ പുരുഷ ടീം മത്സരത്തില്‍ വെങ്കലമെഡല്‍ സ്വന്തമാക്കി. പിന്നീട് ഇന്ത്യന്‍ വനിതാടീമിന്റെ പരിശീലകയായി.

Content Highlights: Shooting coach Monali Gorhe succumbs to post Covid-19 mucormycosis

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
ashraf tharasseri

2 min

'ബാധ്യതയെല്ലാം തീര്‍ത്തപ്പോള്‍ വേണ്ടപ്പെട്ടവര്‍ക്ക് ഞാനൊരു ബാധ്യതയായി'; അറംപറ്റിയതുപോലെ ആ വാക്കുകള്‍

Jul 5, 2022


Thalassery Overbury's Foley

1 min

തലശ്ശേരി പാര്‍ക്കിലെ കമിതാക്കളുടെ ഒളിക്യാമറ ദൃശ്യം പോണ്‍ സൈറ്റുകളില്‍; അപ്‌ലോഡ് ചെയ്തവരെ തേടി പോലീസ്

Jul 4, 2022


pinarayi and saji cheriyan

1 min

അപ്രതീക്ഷിത വിവാദം; മന്ത്രി സജി ചെറിയാനെ മുഖ്യമന്ത്രി വിളിപ്പിച്ചു, തിരക്കിട്ട ചര്‍ച്ചകള്‍

Jul 5, 2022

Most Commented