-
ഇസ്ലാമാബാദ്: ബോളിവുഡ് താരം സുശാന്ത് സിങ്ങ് രജ്പുതുമായുള്ള അവസാന കൂടിക്കാഴ്ച്ച ഓർത്തെടുത്ത് മുൻ പാക് താരം ഷുഐബ് അക്തർ. 2016-ലാണ് അവസാനമായി സുശാന്തിനെ കണ്ടതെന്നും അന്ന് അദ്ദേഹത്തോട് സംസാരിക്കാത്തതിൽ ഖേദിക്കുന്നുവെന്നും തന്റെ യുട്യൂബ് ചാനലിലെ വീഡിയോയിൽ അക്തർ പറയുന്നു.
'ഇന്ത്യൻ പര്യടനം കഴിഞ്ഞ് തിരിച്ചുപോകാൻ ഒരുങ്ങുകയായിരുന്നു ഞാൻ. അതിനിടയിൽ മുംബൈ ഒലീവ് ഹോട്ടലിൽവെച്ച് സുശാന്തിനെ കണ്ടു. അത്ര ആത്മവിശ്വാസമുള്ളയാളായി അദ്ദേഹത്തെ കണ്ടപ്പോൾ എനിക്കു തോന്നിയില്ല. തല കുനിച്ച് എന്റെ അരികിലൂടെ അദ്ദേഹം നടന്നുനീങ്ങി. അപ്പോൾ എന്റെ സുഹൃത്ത് പറഞ്ഞു ഇദ്ദേഹമാണ് എം.എസ് ധോനിയുടെ സിനിമ ചെയ്യുന്നതെന്ന്-' അക്തർ വ്യക്തമാക്കുന്നു.
അന്ന് സുശാന്തിനോട് സംസാരിക്കാത്തതിലും വിശേഷം ചോദിക്കാത്തതിലും ഞാൻ ഇപ്പോൾ ഖേദിക്കുന്നു. എന്റെ ജീവിതത്തിലെ അനുഭവങ്ങൾ അദ്ദേഹത്തോട് പങ്കുവെയ്ക്കാമായിരുന്നു. പക്ഷേ അതു ഞാൻ ചെയ്തില്ല. പ്രശ്നങ്ങളുണ്ടാകുമ്പോൾ തുറന്നുപറയണമെന്നും ആത്മഹത്യ ഒന്നിനും പരിഹാരമല്ലെന്നും അക്തർ കൂട്ടിച്ചേർത്തു.
സുശാന്തിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സൽമാൻ ഖാൻ ഉൾപ്പെടെയുള്ള ബോളിവുഡ് താരങ്ങൾക്കെതിരേ ഉയരുന്ന ആരോപണങ്ങളെ കുറിച്ചും അക്തർ സംസാരിച്ചു. തെളിവുകളില്ലാതെ ആരേയും വിമർശിക്കുന്നത് ശരിയല്ലെന്നായിരുന്നു അക്തറിന്റെ പ്രതികരണം.
Content Highlights: Shoaib Akhtar on Sushant Singh Rajputs Suicide recalls meeting him
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..