അനുഷ്ക ശർമയും വിരാട് കോലിയും | Photo: AFP
മസ്കറ്റ്: ബോളിവുഡ് താരം അനുഷ്ക ശര്‍മയുമായുള്ള വിവാഹം വിരാട് കോലിയുടെ ക്രിക്കറ്റ് കരിയറിനെ ബാധിച്ചതായി പാകിസ്താന്റെ മുന്‍താരം ഷുഐബ് അക്തര്‍. 29-ാം വയസ്സില്‍ വിവാഹിതനാകുന്നതിന് പകരം ബാറ്റിങ്ങില്‍ കൂടുതല്‍ ശ്രദ്ധ നല്‍കുകയായിരുന്നു ചെയ്യേണ്ടിയിരുന്നതെന്നും കോലിയുടെ സ്ഥാനത്ത് താന്‍ ആയിരുന്നെങ്കില്‍ അത്ര നേരത്തെ വിവാഹം കഴിക്കുമായിരുന്നില്ലെന്നും അക്തര്‍ വ്യക്തമാക്കി.
'വിരാട് കോലി ഏഴു വര്‍ഷത്തോളം ഇന്ത്യയെ നയിച്ചു. സത്യത്തില്‍ ഞാന്‍ കോലിയെ ക്യാപ്റ്റനാക്കുന്നതിനെ അനുകൂലിക്കുന്ന വ്യക്തിയല്ല. ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുക്കുന്നതിന് പകരം കോലി ശരാശരി 100-120 റണ്‍സ് വീതം സ്കോര്‍ ചെയ്യുന്നത് കാണാനായിരുന്നു എനിക്ക് ഇഷ്ടം. അദ്ദേഹം ബാറ്റിങ്ങില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമായിരുന്നു.
കോലിയുടെ സ്ഥാനത്ത് ഞാനായിരുന്നെങ്കില്‍ ആ പ്രായത്തില്‍ വിവാഹം കഴിക്കുമായിരുന്നില്ല. പകരം ഞാന്‍ ക്രിക്കറ്റില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ച് കരിയര്‍ ആസ്വദിക്കുമായിരുന്നു. കരിയറിലെ 10-12 വര്‍ഷങ്ങള്‍ വളരെ പ്രധാനപ്പെട്ടതാണ്. അതു പിന്നീട് തിരിച്ചു കിട്ടില്ല.
വിവാഹത്തിന്റേയും ക്യാപ്റ്റന്‍സിയുടേയും സമ്മര്‍ദ്ദം ബാറ്റിങ്ങിനെ ബാധിക്കും. കുടുംബാഗങ്ങളില്‍ നിന്നും മക്കളില്‍ നിന്നും സമ്മര്‍ദ്ദമുണ്ടാകുന്നത് സ്വാഭാവികമാണ്. ഭാര്യയും കുഞ്ഞുങ്ങളുമാകുമ്പോള്‍ പഴയപോലെ ക്രിക്കറ്റില്‍ ശ്രദ്ധിക്കാനാകില്ല. കോലിയെ സംബന്ധിച്ച് കരിയറിന്റെ മികച്ച കാലഘട്ടം കടന്നുപോയി. ഇനി കാത്തിരിക്കുന്നത് കടുത്ത വെല്ലുവിളികളാണ്.' -അക്തര്‍ വ്യക്തമാക്കുന്നു.
Content Highlights: Shoaib Akhtar feels Virat Kohli marrying Anushka Sharma affected his career
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..