സിഡ്‌നി: നവംബര്‍ 27 ന് ആരംഭിക്കുന്ന ഓസ്‌ട്രേലിയയ്‌ക്കെതിരായ ക്രിക്കറ്റ് ഏകദിന മത്സരങ്ങളില്‍ ഇന്ത്യന്‍ ടീം പുതിയ ജഴ്‌സിയണിയുമെന്ന കാര്യം നേരത്തേ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. അതിന് കൂടുതല്‍ ശക്തി പകര്‍ന്നുകൊണ്ട് ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍ പുതിയ ജഴ്‌സി അണിഞ്ഞുള്ള ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചു.
New jersey, renewed motivation. Ready to go. 🇮🇳 pic.twitter.com/gKG9gS78th
— Shikhar Dhawan (@SDhawan25) November 24, 2020
ധവാന്റെ പോസ്റ്റ് നിമിഷങ്ങള്‍ക്കുള്ളില്‍ കായികലോകത്ത് ചര്‍ച്ചയായി. 1992 ലോകകപ്പില്‍ അന്നത്തെ ഇന്ത്യന്‍ ടീം ധരിച്ച ജഴ്‌സിയ്ക്ക് സമാനമായ ഒന്നാണ് ഇന്ത്യ ഓസിസിനെതിരേ അണിയുക. നിലവില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ജഴ്‌സിയ്ക്ക് ഇളം നീല നിറമാണ്. പുതിയ ജഴ്‌സി കടും നീല നിറത്തിലാണ് രൂപകല്‍പ്പന ചെയ്തിട്ടുള്ളത്.
ഇന്ത്യന്‍ ക്രിക്കറ്റ് ടീം പുതുതായി കൈകോര്‍ത്ത സ്‌പോണ്‍സര്‍മാരായ എം.പി.എല്ലിന്റെ ലോഗോ ജഴ്‌സിയില്‍ കാണാം. മുന്‍പ് നൈക്കിയായിരുന്നു ഇന്ത്യന്‍ ടീമിന്റെ ജഴ്‌സി സ്‌പോണ്‍സര്‍. 2023 ഡിസംബര്‍ വരെയാണ് എം.പി.എല്ലുമായുള്ള ബി.സി.സി.ഐയുടെ കരാര്‍.
Content Highlights: Shikhar Dhawan shows a glimpse of Team India’s new jersey