ഗുഡ്ഗാവ്: കോവിഡിന്റെ രണ്ടാം തരംഗത്തിനെതിരേ പോരാടുന്ന ഇന്ത്യയ്ക്ക് സഹായവുമായി ക്രിക്കറ്റ് താരം ശിഖര്‍ ധവാന്‍. 

ഗുഡ്ഗാവ് പോലീസിന് ധവാന്‍ ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ സംഭാവന ചെയ്തു. ധവാന് നന്ദിയറിയിച്ച് ഗുഡ്ഗാവ് പോലീസ് തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. ഗുഡ്ഗാവ് പോലീസിന്റെ ട്വീറ്റ് ധവാന്‍ റീട്വീറ്റ് ചെയ്തിട്ടുമുണ്ട്.

Shikhar Dhawan Donates Oxygen Concentrators To Gurugram Police

'ഈ ചെറിയ സഹായത്തിലൂടെ എന്റെ ജനങ്ങളെ ഈ മഹാമാരിക്കിടെ സേവിക്കാന്‍ സാധിക്കുന്നതില്‍ സന്തോഷമുണ്ട്. എന്റെ ജനങ്ങളെയും സമൂഹത്തെയും എന്റെ പരമാവധി സഹായിക്കാന്‍ എപ്പോഴും തയ്യാറാണ്.' - ധവാന്‍ ട്വിറ്ററില്‍ കുറിച്ചു.

Content Highlights: Shikhar Dhawan Donates Oxygen Concentrators To Gurugram Police