ശിഖർ ധവാനും ഭാര്യ ഏയ്ഷ മുഖർജിയും | Photo:Twitter@AmandeepSaxena6
മുംബൈ: തന്റെ വിവാഹമോചനത്തെക്കുറിച്ച് മനസ്സ് തുറന്ന് ഇന്ത്യന്‍ ക്രിക്കറ്റ് താരം ശിഖര്‍ ധവാന്‍. ഭാര്യ ഐഷ മുഖര്‍ജിയുമായി വേര്‍പിരിഞ്ഞ് താമസിക്കാന്‍ ആരംഭിച്ചിട്ട് ഒരു വര്‍ഷത്തിന് ശേഷമാണ് താരത്തിന്റെ വെളിപ്പെടുത്തല്‍. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ധവാന്‍ കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.
വിവാഹബന്ധത്തില്‍ താനെടുത്ത തീരുമാനങ്ങള്‍ പരാജയപ്പെട്ടതായി ധവാന്‍ പറഞ്ഞു. മറ്റാരുടെയും നേര്‍ക്ക് വിരല്‍ ചൂണ്ടാന്‍ താന്‍ ഉദ്ദേശിക്കുന്നില്ല. അന്തിമ തീരുമാനം ഓരോ വ്യക്തിയുടേതുമാണ്. വിവാഹജീവിതത്തെക്കുറിച്ചുള്ള തന്റെ അറിവില്ലായ്മയാണ് തന്റെ പരാജയത്തിന് കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
' വിവാഹമോചനക്കേസ് തുടരുകയാണ്. നാളെ മറ്റൊരു വിവാഹബന്ധത്തിലേക്ക് നീങ്ങുകയാണെങ്കില്‍, ഞാനെടുക്കുന്ന തീരുമാനങ്ങള്‍ കൂടുതല്‍ ശ്രദ്ധിച്ചായിരിക്കും. എങ്ങിനെയുള്ള പെണ്‍കുട്ടിയാണ് എനിക്ക് ആവശ്യമെന്ന് ഞാന്‍ ഇപ്പോള്‍ തിരിച്ചറിയുന്നു'- ധവാന്‍ പറഞ്ഞു.
ബന്ധങ്ങളിലേക്ക് കടക്കുന്ന യുവാക്കള്‍ അവരുടെ പങ്കാളിയോടൊപ്പമുള്ള നിമിഷങ്ങള്‍ അസ്വദിക്കുന്നുണ്ടോ എന്ന് തിരിച്ചറിയണം. തിടുക്കത്തില്‍ വൈകാരികമായ തീരുമാനമെടുത്ത് വിവാഹത്തിലേക്ക് കടക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlights: Shikhar Dhawan Breaks Silence On Separation With Wife
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..