ന്യൂഡല്‍ഹി: എട്ടുവര്‍ഷത്തെ ദാമ്പത്യ ബന്ധത്തിനുശേഷം ഇന്ത്യന്‍ ക്രിക്കറ്റ് താരം ശിഖര്‍ ധവാനും ഭാര്യ അയേഷ മുഖര്‍ജിയും വേര്‍പിരിയുന്നു. 

2012 ലാണ് ധവാനും മെല്‍ബണ്‍ സ്വദേശിനിയും ബോക്‌സറുമായ അയേഷ മുഖര്‍ജിയെ വിവാഹം ചെയ്തത്. ഇവര്‍ക്ക് ഏഴുവയസ്സായ ഒരു മകനുണ്ട്. അയേഷയാണ് വിവാഹബന്ധം വേര്‍പെടുത്തിയതിനെക്കുറിച്ച് ആദ്യം വെളിപ്പെടുത്തിയത്. അയേഷയുടെ രണ്ടാം വിവാഹമോചനമാണിത്. 

നിലവില്‍ ഐ.പി.എല്‍ കളിക്കുന്നതിനായി യു.എ.ഇയിലാണ് ധവാന്‍. ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ഓപ്പണറായ താരം വരാനിരിക്കുന്ന ട്വന്റി 20 ലോകകപ്പിനായുള്ള ടീമില്‍ ഇടം നേടുമെന്ന പ്രതീക്ഷയിലാണ്. ശ്രീലങ്കയ്‌ക്കെതിരേ ഈയിടെ അവസാനിച്ച ഏകദിന-ട്വന്റി 20 പരമ്പരയില്‍ ഇന്ത്യയെ നയിച്ചത് ധവാനായിരുന്നു. 

Content Highlights: Shikhar Dhawan, Ayesha Mukherjee part ways after 8 years of marriage