Photo: twitter.com|ICC
കറാറ ഓവല്‍: ഒരൊറ്റ പന്തുകൊണ്ട് ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയായിരിക്കുകയാണ് ശിഖ പാണ്ഡെ എന്ന ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം.
ശനിയാഴ്ച ഓസ്ട്രേലിയന്‍ ബാറ്റര്‍ അലിസ്സ ഹീലിയെ പുറത്താക്കിയ ശിഖയുടെ പന്താണ് എല്ലാവരെയും അദ്ഭുതപ്പെടുത്തിയത്. ഓസ്ട്രേലിയന്‍ വനിതാ ക്രിക്കറ്റ് ടീമിനെതിരായ രണ്ടാം ട്വന്റി 20 മത്സരത്തിനിടെയായിരുന്നു ഈ പന്തിന്റെ പിറവി.
ഇപ്പോഴിതാ ഈ പന്തെറിഞ്ഞ ശിഖ പാണ്ഡെയെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഓസ്ട്രേലിയന്‍ ബൗളര്‍ തഹ്ലിയ മഗ്രാത്ത്. അതൊരു പ്രത്യേക പന്തുതന്നെയായിരുന്നുവെന്ന് പറഞ്ഞ തഹ്ലിയ, തങ്ങളെല്ലാവരും അത് കണ്ട് ഞെട്ടിയെന്നും പിന്നീട് നാലഞ്ച് തവണ അത് ആവര്‍ത്തിച്ച് കണ്ടുവെന്നും പറഞ്ഞു.
ഇന്ത്യ ഉയര്‍ത്തിയ 119 റണ്‍സ് വിജയലക്ഷ്യം പിന്തുടര്ന്ന് ബാറ്റിങ്ങിനിറങ്ങിയ ഓസീസിനെ രണ്ടാം പന്തില്‍ തന്നെ ശിഖ ഞെട്ടിക്കുകയായിരുന്നു. ശിഖയുടെ ആദ്യ പന്ത് ഹീലി ബൗണ്ടറി കടത്തി. പിന്നാലെ 32-കാരിയായ ശിഖയുടെ 111 കി.മീ മാത്രം വേഗത്തിലെത്തിയ രണ്ടാം പന്ത് പിച്ചിന്റെ മധ്യഭാഗത്ത് ഓഫ്സ്റ്റമ്പിന് പുറത്ത് പിച്ച് ചെയ്തപ്പോള്‍ ഹീലി അപകടമൊന്നും മണത്തിരുന്നില്ല. എന്നാല്‍ പൊടുന്നനെ സ്വിങ് ചെയ്ത പന്ത് ഹീലിയുടെ ഓഫ് സ്റ്റമ്പിന്റെ മുകള്‍ഭാഗത്ത് വന്ന് പതിക്കുകയായിരുന്നു.
ഹീലിയുടെ സകല കണക്കുകൂട്ടലുകളും തെറ്റിക്കുന്നതായി ആ പന്തിന്റെ ഗതി മാറ്റം. നൂറ്റാണ്ടിന്റെ പന്തെന്നാണ് ശിഖയുടെ ഈ പന്തിനെ മുന്‍ ഇന്ത്യന്‍ താരം വസീം ജാഫര്‍ വിശേഷിപ്പിച്ചത്.
Content Highlights: Shikha Pandey praised by Tahlia McGrath on her Ball of the Century
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..