Photo: twitter.com|KhelNow
പാട്യാല: 60-ാമത് ദേശീയ ഇന്റര്‍ സ്റ്റേറ്റ് അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ വനിതകളുടെ അണ്ടര്‍ 20 വിഭാഗം ലോങ് ജമ്പില്‍ രണ്ട് ദേശീയ റെക്കോഡുകള്‍ തിരുത്തി ഉത്തര്‍ പ്രദേശിന്റെ ഷൈലി സിങ്.
ആദ്യ ശ്രമത്തില്‍ 6.19 മീറ്റര്‍ ചാടിയ ഷൈലി 20 വര്‍ഷം പഴക്കമുള്ള യൂത്ത് ദേശീയ റെക്കോഡ് തിരുത്തി. 6.10 മീറ്ററായിരുന്നു റെക്കോഡ്. തുടര്‍ന്ന് മൂന്നാമത്തെ ശ്രമത്തില്‍ 6.48 മീറ്റര്‍ ചാടിയ ഷൈലി അണ്ടര്‍ 20 ദേശീയ റെക്കോഡും മറികടന്നു. 6.30 ആയിരുന്നു നേരത്തെയുണ്ടായിരുന്ന റെക്കോഡ്.
അഞ്ജു ബോബി സ്‌പോര്‍ട്‌സ് ഫൗണ്ടേഷന്റെ താരമായ ഷൈലി മുന്‍ താരം അഞ്ജു ബോബി ജോര്‍ജിനും ഭര്‍ത്താവ് റോബര്‍ട്ട് ബോബി ജോര്‍ജിനും കീഴില്‍ പരിശീലിക്കുന്നതാരമാണ്.
6.26 മീറ്റര്‍ ചാടിയ തമിഴ്‌നാടിന്റെ എ. ഷെറിനാണ് രണ്ടാം സ്ഥാനത്ത്. 6.17 മീറ്റര്‍ ചാടിയ ഹരിയാനയുടെ രേണു മൂന്നാം സ്ഥാനത്തെത്തി.
Content Highlights: Shaili Singh from UP shattered two records in the women s long jump
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..