Photo By Philip Brown| REUTERS
ഇസ്ലാമാബാദ്: മാര്‍ച്ച് ഒന്നിന് മുന്‍ പാകിസ്താന്‍ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിയുടെ ജന്മദിനമാണ്. എന്നാല്‍ എത്രാമത്തെ ജന്മദിനമാണ് ഇതെന്ന് ആലോചിച്ചാണ് ആരാധകര്‍ തലപുകയ്ക്കുന്നത്.
എല്ലാ വര്‍ഷവും ഈ ദിവസം താരത്തിന്റെ പ്രായം സംബന്ധിച്ച് ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചകള്‍ നടക്കുന്നത് പതിവാണ്. ഇത്തവണ പക്ഷേ അഫ്രീദിയുടെ ഒരു ട്വീറ്റ് തന്നെയാണ് ആശയക്കുഴപ്പമുണ്ടാക്കുന്നത്.
'സ്‌നേഹം നിറഞ്ഞ എല്ലാ ആശംസകള്‍ക്കും നന്ദി, ഇന്ന് 44 വയസ് തികയുന്നു. . കുടുംബവും, ആരാരധകരും സുഹൃത്തുക്കളുമാണ് എന്റെ ഏറ്റവും വലിയ സ്വത്ത്' - എന്നായിരുന്നു അഫ്രീദിയുടെ ട്വീറ്റ്.
ഇതാണ് ആശയക്കുഴപ്പമുണ്ടാക്കുന്നത്. കാരണം ഐ.സി.സിയുടെ കണക്കനുസരിച്ച് അഫ്രീദിയുടെ ജനനം 1980 മാര്‍ച്ച് ഒന്നിനാണ്. അങ്ങനെ വരുമ്പോള്‍ താരത്തിന്റെ പ്രായം 41 ആണ്.
പാകിസ്താന്‍ മാധ്യമപ്രവര്‍ത്തകന്‍ ധന്യാല്‍ റസൂലിന്റെ ആശംസയാണ് ഇതിനിടെ ശ്രദ്ധേയമാകുന്നത്. 'ഷാഹിദ് അഫ്രീദിക്ക് ജന്മദിനാശംസകള്‍. അദ്ദേഹത്തിന്റെ പ്രായം ഇഎസ്പിഎന്‍ ക്രിക്ഇന്‍ഫോയില്‍ 41ഉം, ആത്മകഥയില്‍ 46ഉം, ഇപ്പോള്‍ ഇതാ 44ഉം ആണ്.' - എന്നായിരുന്നു റസൂലിന്റെ ട്വീറ്റ്.
ഇതിനു പിന്നാലെ നിരവധി ആരാധകര്‍ ഇത്തരം രസകരമായ ട്വീറ്റുകളുമായി രംഗത്തെത്തിയിട്ടുണ്ട്.
അതേസമയം 1996-ല്‍ പാകിസ്താനായി അരങ്ങേറ്റം കുറിക്കുമ്പോള്‍ തന്റെ പ്രായം 16 ആയിരുന്നില്ല 19 ആയിരുന്നുവെന്ന് 2019-ല്‍ അഫ്രീദി തന്നെ വെളിപ്പെടുത്തിയിരുന്നു. അധികൃതര്‍ തന്റെ വയസ് തെറ്റായി രേഖപ്പെടുത്തുകയായിരുന്നുവെന്നും താരം അന്ന് പറഞ്ഞിരുന്നു. ശരിക്കും താന്‍ ജനിച്ചത് 1975-ല്‍ ആണെന്നാണ് അഫ്രീദി തന്നെ പറഞ്ഞത്.
Content Highlights: Shahid Afridi s tweet on birthday triggers age debate once again
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..