ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ നിന്ന് ഷഹീന്‍ അഫ്രീദി പിന്മാറി, പാകിസ്താന് തിരിച്ചടി


ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിനിടെയാണ് അഫ്രീദിയ്ക്ക് പരിക്കേറ്റത്

Photo: ANI

ലാഹോര്‍: ഓഗസ്റ്റ് അവസാന വാരം ആരംഭിക്കുന്ന ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ നിന്ന് പാകിസ്താന്‍ പേസ് ബൗളര്‍ ഷഹീന്‍ അഫ്രീദി പിന്മാറി. പരിക്കുമൂലമാണ് താരം ടൂര്‍ണമെന്റില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്.

വലത്തേ കാല്‍മുട്ടിനേറ്റ പരിക്കുമൂലം അഫ്രീദി നിലവില്‍ ചികിത്സയിലാണ്. അഫ്രീദിയുടെ അഭാവം പാകിസ്താന് വലിയ തിരിച്ചടിയാണ് സമ്മാനിച്ചിരിക്കുന്നത്. നിലവില്‍ പാകിസ്താന്റെ ഏറ്റവും മികച്ച ബൗളറാണ് അഫ്രീദി.

ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിനിടെയാണ് അഫ്രീദിയ്ക്ക് പരിക്കേറ്റത്. പരിക്ക് ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. താരത്തിന് ആറാഴ്ചത്തെ വിശ്രമമാണ് അനുവദിച്ചിരിക്കുന്നത്.

ഒക്ടോബറില്‍ ആരംഭിക്കുന്ന ന്യൂസീലന്‍ഡിനെതിരായ പരമ്പരയിലൂടെ താരം തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2022 ട്വന്റി 20 ലോകകപ്പിന് മുന്‍പ് അഫ്രീദി പരിക്കില്‍ നിന്ന് പൂര്‍ണമായും മോചിതനാകുമെന്ന് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ.നജീബുള്ള സൂമ്രോ പറഞ്ഞു. ഏഷ്യ കപ്പ് ഓഗസ്റ്റ് 27 നാണ് ആരംഭിക്കുന്നത്. പാകിസ്താന്റെ ആദ്യ മത്സരത്തില്‍ ഇന്ത്യയാണ് എതിരാളി. ഓഗസ്റ്റ് 28 നാണ് മത്സരം.

Content Highlights: shaheen afidi, pakistan cricket, india vs pakistan, asia cup 2022, asia cup cricket, afridi injury


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022

Most Commented