ഷെഫാലി വർമ | Photo: twitter| Shafali Verma
ഇന്ത്യന്‍ ക്രിക്കറ്റിലെ പുതിയ താരോദയമാണ് ഷെഫാലി വര്‍മ. പതിനേഴുകാരിയായ താരം ടെസ്റ്റ് അരങ്ങേറ്റത്തില്‍ തന്നെ 159 റണ്‍സാണ് അടിച്ചെടുത്തത്. ഇതോടെ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍ അടക്കമുള്ളവര്‍ താരത്തിന് പ്രശംസയുമായെത്തി.
ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലും ഓപ്പണറായ ഷെഫാലിയുടെ മികവ് കണ്ടു. മൂന്നാം ഏകദിനത്തില്‍ ഇന്ത്യ ഓസ്‌ട്രേലിയയെ തോല്‍പ്പിച്ചപ്പോള്‍ ഷെഫാലിയുടെ പ്രകടനം നിര്‍ണായകമായിരുന്നു. 91 പന്തില്‍ ഏഴു ഫോറിന്റെ സഹായത്തോടെ 56 റണ്‍സാണ് ഷെഫാലി അടിച്ചെടുത്തത്.
എന്നാല്‍ ഈ നേട്ടത്തിലെല്ലാം എത്തുംമുമ്പ് ഷെഫാലി കടന്നുവന്ന വഴികള്‍ കഠിനമായിരുന്നു. ആ യാത്രയെ കുറിച്ച് സംസാരിക്കുകയാണ് ഓസ്‌ട്രേലിയയുടെ മുന്‍ ക്യാപ്റ്റന്‍ ലിസ സ്ഥലേക്കര്‍. ലിസയുടെ വാക്കുകള്‍:
'ഹരിയാനയിലെ രോതകില്‍ നിന്നുള്ള ഷെഫാലിക്ക് കുട്ടിക്കാലത്ത് ക്രിക്കറ്റ് കളിക്കാനുള്ള സാഹചര്യമുണ്ടായിരുന്നില്ല. പല ക്രിക്കറ്റ് അക്കാദമികളിലും ഷെഫാലിയും അച്ഛനും പോയെങ്കിലും അവിടെയൊന്നും പെണ്‍കുട്ടികള്‍ക്ക് പ്രവേശനമില്ലായിരുന്നു. ഇതോടെ അന്ന് അവള്‍ ഒരു കാര്യം തീരുമാനിച്ചു. തന്റെ നീണ്ട മുടി വെട്ടിയൊതുക്കി ആണ്‍കുട്ടികളെ പോലെയാകുക. അങ്ങനെ ബോയ്കട്ട് അടിച്ച് ഷെഫാലി പരിശീലനത്തിന് ഇറങ്ങി.
എന്നാല്‍ ഇതിലും രസകരമായൊരു കാര്യം ഷെഫാലിയുടെ ജീവിതത്തില്‍ സംഭവിച്ചു. അണ്ടര്‍-12 തലത്തിലുള്ള ഒരു മത്സരത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് ഷെഫാലിയുടെ സഹോദന് അസുഖം വന്നു. ഒരു തരത്തിലും കളിക്കാന്‍ പറ്റാത്ത അവസ്ഥ ആയി. ഇതോടെ ഷെഫാലി സഹോദരനായി ആള്‍മാറാട്ടം നടത്തി കളിക്കാനിറങ്ങി. ആരും അവളെ തിരിച്ചറിഞ്ഞില്ല. അതു മാത്രമല്ല, ആ മത്സരത്തിലെ പ്ലെയര്‍ ഓഫ് ദ മാച്ച് പുരസ്‌കാരവും സ്വന്തമാക്കി.'
Content Highlights: Shafali Verma impersonated her brother at U12 level says Lisa Sthalekar
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..