മിലാന്‍: സീരി എ ക്ലബ്ബ് ഇന്റര്‍ മിലാനിലെ മൂന്ന് താരങ്ങള്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ക്ലബ്ബില്‍ കോവിഡ് സ്ഥിരീകരിച്ച താരങ്ങളുടെ എണ്ണം അഞ്ചായി.
മിഡ്ഫീല്‍ഡര്‍മാരായ റോബര്‍ട്ടോ ഗഗ്ലിയാര്‍ദിനി, രദ്ജ നയ്ന്‍ഗ്ഗോളന്‍, റിസര്‍വ് ഗോള്‍ കീപ്പര്‍ ലോനട്ട് റാഡു എന്നിവര്‍ക്കാണ് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചത്.
നേരത്തെ ഈ ആഴ്ച ഡിഫന്‍ഡര്‍മാരായ മിലാന്‍ സ്‌ക്രിനിയര്‍, അലസ്സാന്‍ഡ്രോ ബാസ്റ്റോണി എന്നിവര്‍ക്കു കോവിഡ് സ്ഥിരീകരിച്ചിരുന്നു.
ഇതോടെ ഈ ആഴ്ച ഇന്ററില്‍ കോവിഡ്-19 സ്ഥിരീകരിച്ചവരുടെ എണ്ണം അഞ്ചായി.
സീരി എ താരങ്ങളായ ലിയോ ദുവാര്‍ട്ടെയ്ക്കും സ്‌ട്രൈക്കര്‍ സ്ലാട്ടന്‍ ഇബ്രാഹിമോവിച്ചിനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവര്‍ പിന്നീട് രോഗമുക്തരായി.
സീരി എ നിയമപ്രകാരം കോവിഡ് പോസിറ്റീവാകുന്ന താരങ്ങള്‍ 14 ദിവസം ക്വാറന്റൈനില്‍ കഴിയണം.
Content Highlights: Serie A five Inter Milan players to test positive for Covid 19