ദ്യ കുഞ്ഞിന് ജന്മം നല്‍കി രണ്ടാഴ്ച പിന്നിടുന്ന വേളയില്‍ തന്റെ കുഞ്ഞു മാലാഖയുടെ ചിത്രം ടെന്നീസ് ഇതിഹാസം സെറീന വില്ല്യംസ് ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ചു. ഗര്‍ഭിണി ആയത് മുതല്‍ അലക്‌സിസ് ഒളിംപിയ ഒഹാനിയക്ക് ജന്‍മം നല്‍കുന്നത് വരെയുള്ള മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കി ഒരു വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.

പ്രസവത്തില്‍ ചില അപ്രതീക്ഷിത പ്രശ്‌നങ്ങള്‍ നേരിട്ടെങ്കിലും ഒടുവില്‍ ഒരു പെണ്‍കുഞ്ഞിനെ ഞങ്ങള്‍ക്ക് ലഭിച്ചു - ഭര്‍ത്താവിനൊപ്പം സ്വയം ചിത്രീകരിച്ച വീഡിയോയില്‍ സെറീന പറയുന്നു. ഗര്‍ഭിണിയായിരിക്കെ കുഞ്ഞിനെ സ്വീകരിക്കാനുള്ള ഒരുക്കങ്ങള്‍, വ്യായാമം, ടെന്നീസ് പ്രാക്ടീസ്, ഡാന്‍സ് തുടങ്ങിയ കാര്യങ്ങളെല്ലാം ചേര്‍ത്താണ് കൊച്ചു വീഡിയോ തയ്യാറാക്കിയത്.