Photo: AFP
ന്യൂഡല്‍ഹി: സ്പോര്‍ട്സ് ഹോസ്റ്റലില്‍ നേരിട്ട ദുരനുഭവങ്ങള്‍ പങ്കുവെച്ച് ഇന്ത്യയുടെ വേഗതയേറിയ വനിതാതാരം ദ്യുതി ചന്ദ്. സ്പോര്‍ട്സ് ഹോസ്റ്റലില്‍ താമസിക്കുമ്പോള്‍ പലതവണ റാഗിങ്ങിന് ഇരയായിട്ടുണ്ടെന്ന് ദ്യുതി വെളിപ്പെടുത്തി.
കട്ടക്കില്‍ 18 കാരിയായ പെണ്‍കുട്ടി ആത്മഹത്യ ചെയ്തതിനെത്തുടര്‍ന്നാണ് ദ്യുതി ചന്ദ് വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ റാഗിങ് നിരോധിക്കണമെന്ന് ദ്യുതി ആവശ്യപ്പെട്ടു.
' സ്പോര്‍ട്സ് ഹോസ്റ്റലില്‍ പഠിക്കുമ്പോള്‍ ഞാന്‍ റാഗിങ്ങിന് ഇരയായിട്ടുണ്ട്. സീനിയേഴ്സ് എന്നോട് മസാജ് ചെയ്തുകൊടുക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പലതവണ അവരുടെ വസ്ത്രങ്ങള്‍ എനിക്ക് അലക്കേണ്ടിവന്നു. ഞാന്‍ എതിര്‍ക്കാന്‍ ശ്രമിച്ചെങ്കിലും അവര്‍ എന്നെ തളര്‍ത്തി'- ദ്യുതി ചന്ദ് പറഞ്ഞു.
കട്ടക്കില്‍ രുചിക മൊഹന്ദി എന്ന പെണ്‍കുട്ടി സീനിയേഴ്സിന്റെ റാഗിങ്ങിനെത്തുടര്‍ന്ന് ആത്മഹത്യ ചെയ്തതിനെത്തുടര്‍ന്നാണ് ദ്യുതി സ്വന്തം അനുഭവം ജനങ്ങളിലേക്കെത്തിച്ചത്. ഈ ദുര്‍വിധി മറ്റൊരു കുട്ടിക്കും ഉണ്ടാവരുതെന്ന് ദ്യുതി പറഞ്ഞു.
നിലവില്‍ ജൂലായില്‍ ആരംഭിക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പങ്കെടുക്കാനുള്ള തീവ്രപരിശീലനത്തിലാണ് ദ്യുതി ചന്ദ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..