ന്യൂഡല്‍ഹി: കുടുംബാംഗങ്ങളെ കൂടെക്കൂട്ടാനുള്ള ബി.സി.സി.ഐയുടെ നിബന്ധന ലംഘിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ഒരു മുതിര്‍ന്നതാരം ലോകകപ്പിലുടനീളം ഭാര്യയെ കൂടെ താമസിപ്പിച്ചതായി റിപ്പോര്‍ട്ടുകള്‍.

പ്രധാന പരമ്പരകള്‍ക്കിടെ 15 ദിവസം ഭാര്യയെ കൂടെ താമസിപ്പിക്കാനാണ് ക്രിക്കറ്റ് ഭരണസമിതി അനുമതി നല്‍കിയിരിക്കുന്നത്. ഈ നിയമം ലംഘിച്ച് ലോകകപ്പിലുടനീളം ഭാര്യയെ കൂടെ താമസിപ്പിച്ച താരത്തിനെതിരേ ബി.സി.സി.ഐ അന്വേഷണം വന്നേക്കും.

താരം ഭാര്യയെ കൂടെ താമസിപ്പിക്കാന്‍ ബി.സി.സി.ഐ. നിര്‍വഹണ സമിതിയോട് അനുമതിതേടിയിരുന്നു. എന്നാല്‍, മേയ് മൂന്നിലെ മീറ്റിങ്ങില്‍ സി.ഒ.എ. അനുമതി നിഷേധിച്ചു.

ഭാര്യമാരെ 15 ദിവസത്തിനുശേഷം കൂടെ താമസിപ്പിക്കണമെങ്കില്‍ ക്യാപ്റ്റന്റെയും കോച്ചിന്റെയും അനുമതി ആവശ്യമുണ്ട്. എന്നാല്‍, ഈ അനുമതിയും ലഭിച്ചിട്ടില്ലെന്നാണ് വിവരം. ഈ താരത്തിന്റെ ഭാര്യ ടൂര്‍ണമെന്റിന്റെ 7 ആഴ്ചയും ഭര്‍ത്താവിനൊപ്പം ഉണ്ടായിരുന്നു. ഭരണനിര്‍വഹണ സമിതി ടീം മാനേജരില്‍നിന്ന് ഈ വിഷയത്തില്‍ റിപ്പോര്‍ട്ട് തേടിയേക്കുമെന്നാണ് സൂചനകള്‍.

Content Highlights: Senior member of Indian team violated 'family clause' rules during World Cup