ന്യൂഡല്‍ഹി: ടോക്യോ ഒളിമ്പിക്‌സിന് യോഗ്യത നേടി ഇന്ത്യന്‍ ഗുസ്തി താരം സീമ ബിസ്ല. 50 കിലോഗ്രാം വിഭാഗത്തില്‍ ബള്‍ഗേറിയയില്‍ നടന്ന ഒളിമ്പിക്‌സ് യോഗ്യതാ മത്സരത്തിന്റെ ഫൈനലിലെത്തിയതോടെയാണ് സീമ യോഗ്യത നേടിയത്. 

ടോക്യോ ഒളിമ്പിക്‌സിന് യോഗ്യത നേടുന്ന നാലാമത്തെ വനിതാ ഗുസ്തി താരമാണ് സീമ. വിനേഷ് ഫോഗട്ട്, അന്‍ഷു മാലിക്, സോനം മാലിക് എന്നിവരാണ് നേരത്തേ യോഗ്യത നേടിയ താരങ്ങള്‍.

Seema Bisla 4th Indian female wrestler to book Tokyo Olympics berth

കോമണ്‍വെല്‍ത്ത് ഗെയിംസ് ചാമ്പ്യനും ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ് വെള്ളി മെഡല്‍ ജേതാവുമായ സുമിത് മാലിക്കും കഴിഞ്ഞ ദിവസം ഒളിമ്പിക്സ് യോഗ്യത നേടിയിരുന്നു. 

നാല് ഇന്ത്യന്‍ വനിതാ ഗുസ്തി താരങ്ങള്‍ ഒളിമ്പിക്‌സ് യോഗ്യത നേടുന്നത് ഇതാദ്യമാണ്. 2016 ഒളിമ്പിക്‌സില്‍ മൂന്ന് വനിതാ ഗുസ്തി താരങ്ങള്‍ യോഗ്യത നേടിയിരുന്നു.

Content Highlights: Seema Bisla 4th Indian female wrestler to book Tokyo Olympics berth