കൊച്ചി: ചെല്‍സി ഫാന്‍സ് കേരളയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന രണ്ടാമത് അഷിത് മെമ്മോറിയല്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ജനുവരി 26-ന് കൊച്ചിയില്‍ നടക്കും. ഫുട്‌ബോള്‍ ടീമുകളെ അകമഴിഞ്ഞ് സ്‌നേഹിച്ചിരുന്ന, കടുത്ത ചെല്‍സി ആരാധകനായിരുന്ന കോഴിക്കോട് സ്വദേശി അഷിത് കൃഷ്ണയുടെ ഓര്‍മ്മയ്ക്കായാണ് ചെല്‍സി ഫാന്‍സ് കേരള ഈ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്.

2018 ഡിസംബര്‍ 28-ന് ഹൃദയാഘാതം മൂലമാണ് അഷിത് മരണപ്പെടുന്നത്. ചെല്‍സി ഫാന്‍സ് കേരളയുടെ സംഘാടന ശക്തികളില്‍ ഒരാളായ അഷിതിന്റെ ഓര്‍മ്മയ്ക്കായി ഒരു ടൂര്‍ണമെന്റ് സംഘടിപ്പിക്കാന്‍ ചെല്‍സി ഫാന്‍സ് കേരള തീരുമാനിക്കുകയായിരുന്നു.

Content Highlights: second Ashith Memorial Tournament is on January 26