Photo: PTI
ന്യൂഡല്‍ഹി: റസ്ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്റ് ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരേ സമരം ചെയ്യുന്ന ഗുസ്തി താരങ്ങളും ഡല്‍ഹി പോലീസും തമ്മില്‍ സംഘര്‍ഷം. ജന്തര്‍ മന്ദറിലെ സമരപ്പന്തലിലാണ് സംഘര്‍ഷമുണ്ടായത്. ഏറ്റുമുട്ടലില്‍ ഗുസ്തി താരങ്ങള്‍ക്ക് പരിക്കേറ്റു.
ഏറ്റുമുട്ടലില്‍ ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ട്, ബജ്‌റംഗ് പൂനിയ, ദുഷ്യന്ത് ഫോഗട്ട് എന്നിവര്‍ക്ക് പരിക്കേറ്റു. മഴമൂലം സമരപ്പന്തലില്‍ കിടക്കുകയായിരുന്ന ഗുസ്തി താരങ്ങളെ പോലീസ് വന്ന് ആക്രമിക്കുകയായിരുന്നുവെന്ന് സമരത്തിലുള്ള ബജ്‌റംഗ് പൂനിയ വ്യക്തമാക്കി.
വനിതാ ഉദ്യോഗസ്ഥരില്ലാതെ വന്ന പോലീസുകാര്‍ മര്‍ദ്ദിച്ചെന്ന് ഗുസ്തിതാരം വിനേഷ് ഫോഗട്ട് പറഞ്ഞു. വനിതാതാരങ്ങളെ പോലീസ് കൈയ്യേറ്റം ചെയ്തുവെന്നും താരം വ്യക്തമാക്കി. മദ്യപിച്ചെത്തിയ ഒരു പോലീസുകാരനാണ് സംഘര്‍ഷത്തിന് തുടക്കമിട്ടതെന്നും ഗുസ്തി താരങ്ങള്‍ ആരോപിച്ചു.
മദ്യപിച്ചെന്ന് കരുതപ്പെടുന്ന പോലീസ് ഉദ്യോഗസ്ഥനെ പരിശോധനയ്ക്ക് വിധേയനാക്കണമെന്ന് മന്ത്രി സൗരഭ് ഭരദ്വാജ് ഉത്തരവിട്ടു. സംഘര്‍ഷത്തിന് പിന്നാലെ ഡല്‍ഹി വനിതാ കമ്മീഷന്‍ ചീഫ് സ്വാതി മാലിവാല്‍ ഗുസ്തി താരങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് സമരപ്പന്തലിലെത്തിയെങ്കിലും അവരെ പോലീസ് അറസ്റ്റുചെയ്തു.
Content Highlights: Scuffle between wrestlers, Delhi police at Jantar Mantar
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..