രാജ്‌കോട്ട്: മുന്‍ ഇന്ത്യന്‍ അണ്ടര്‍-19 ക്യാപ്റ്റനും സൗരാഷ്ട്ര ബാറ്ററുമായ അവി ബറോട്ട് (29) അന്തരിച്ചു. വെള്ളിയാഴ്ച ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. 

2019-20 സീസണിലെ രഞ്ജി ട്രോഫി നേടിയ സൗരാഷ്ട്ര ക്രിക്കറ്റ് ടീം അംഗമായിരുന്നു. സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷനാണ് താരത്തിന്റെ മരണ വിവരം പുറത്തുവിട്ടത്. 

കരിയറില്‍ ഗുജറാത്തിനായും ഹരിയാനയ്ക്കായും താരം കളിച്ചിട്ടുണ്ട്. 

വലംകൈയന്‍ ബാറ്ററായിരുന്ന ബറോട്ട് ഓഫ് ബ്രേക്ക് ബൗളറുമായിരുന്നു. കരിയറില്‍ 38 ഫസ്റ്റ് ക്ലാസ് മത്സരങ്ങളും 38 ലിസ്റ്റ് എ മത്സരങ്ങളും 20 ആഭ്യന്തര ട്വന്റി 20-യും കളിച്ചിട്ടുണ്ട്.

ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്നായി 1547 റണ്‍സും ലിസ്റ്റ് എ മത്സരങ്ങളില്‍ നിന്ന് 1030 റണ്‍സും ട്വന്റി 20-യില്‍ 717 റണ്‍സും നേടിയിട്ടുണ്ട്. 

2011-ല്‍ ഇന്ത്യന്‍ അണ്ടര്‍-19 ടീമിന്റെ ക്യാപ്റ്റനായിരുന്നു.

Content Highlights: Saurashtra batter Avi Barot died cardiac arrest